ചെന്നൈ: വെല്ലൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ ശിവകുമാറിനെ വീട്ടുജോലിക്ക് നിയോഗിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ വനിത ജയിൽ ഡി.ഐ.ജി ആർ. രാജലക്ഷ്മിയെ തൽസ്ഥാനത്തുനിന്ന് മാറ്റി. ഇവർക്ക് പുതിയ നിയമനം നൽകിയിട്ടില്ല.
സംഭവത്തിൽ നേരത്തേ ജയിൽ അഡീഷനൽ സൂപ്രണ്ട് അബ്ദുൽറഹ്മാനെ ചെന്നൈ പുഴൽ ജയിലിലേക്ക് മാറ്റിയിരുന്നു.
വനിത ഡി.ഐ.ജി, അഡീഷനൽ ജയിൽ സൂപ്രണ്ട് ഉൾപ്പെടെ 14 ഉദ്യോഗസ്ഥർക്കെതിരെ കോടതി ഉത്തരവനുസരിച്ച് സി.ബി.സി.ഐ.ഡി പൊലീസ് കേസെടുത്തിരുന്നു. ശിവകുമാറിന്റെ മാതാവ് കലാവതിയാണ് മദ്രാസ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.