ന്യൂഡൽഹി: കൂടുതൽ പാതകളിൽ യാത്രാ ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യ മേഖലക ്ക് അനുവദിക്കാനൊരുങ്ങി റെയിൽവേ. എറണാകുളം-തിരുവനന്തപുരം പാതയിലടക്കം രാജ്യത ്തെ 14 ഇൻറർസിറ്റി എക്സ്പ്രസ് നടത്തിപ്പുചുമതല സ്വകാര്യ മേഖലക്ക് നൽകാമെന്ന നിർ ദേശം റെയിൽവേ ബോർഡ് മുന്നോട്ടുവെച്ചു.
വിശദാംശങ്ങൾ ചർച്ചചെയ്യാൻ ഇൗ മാസം 27ന് ഉ ന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ േയാഗം വിളിച്ചു. കേന്ദ്ര സർക്കാറിെൻറ 100 ദിന കർമപദ്ധതിയിൽ യാത്രാട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഇതിെൻറ ഭാഗമായി, പരീക്ഷണാടിസ്ഥാനത്തിൽ െഎ.ആർ.സി.ടി.സിക്ക് ( ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടിക്കറ്റിങ് കോർപറേഷൻ) കൈമാറിയ ഡൽഹി ലഖ്േനാ-തേജസ് എക്സ്പ്രസ് ഒക്ടോബർ അഞ്ചു മുതൽ സർവിസ് ആരംഭിക്കും.
വിനോദസഞ്ചാരം, തീർഥാടനം തുടങ്ങിയവക്കു പ്രാമുഖ്യമുള്ള കേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകൾ ഉൾപ്പെടുത്തുെമന്നായിരുന്നു പറഞ്ഞത്. എന്നാൽ, സ്വകാര്യ മേഖലക്ക് നൽകുന്നതിന് തയാറാക്കിയ കരടുരേഖയിൽ ഡൽഹി-ഹൗറ, ഡൽഹി-മുംബൈ തുടങ്ങി പ്രധാന പാതകൾ, എറണാകുളം-തിരുവനന്തപുരം, ചെന്നൈ-കോയമ്പത്തൂർ, ചെന്നൈ-ബംഗളൂരു, ചെെന്നെ-മധുര, ഡൽഹി-ജയ്പുർ തുടങ്ങി 14 പാതകളിലെ ഇൻറർസിറ്റി എക്സ്പ്രസുകൾ, മുംബൈ, ചെന്നൈ, കൊൽക്കത്ത, സെക്കന്ദരാബാദ് സബർബൻ ട്രെയിൻ സർവിസുകൾ എന്നിവയാണുള്ളത്.
2023-24 കാലയളവിനുള്ളിൽ 150 ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യ മേഖലക്ക് നൽകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് വിൽപന, കോച്ചിലെ സൗകര്യങ്ങൾ, ഡിസൈൻ പരിഷ്കാരം, ഭക്ഷണസംവിധാനം തുടങ്ങിയ ചുമതലകളാണ് സ്വകാര്യ മേഖലക്കു നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.