മുംബൈ: കലാപമോ അതും സിക്കിമിലോ? അങ്ങനെയൊന്ന് കേട്ടിട്ടുപോലുമില്ലെന്ന് ബോളിവുഡ് നടിയും നിർമാതാവുമായ പ്രിയങ്ക ചോപ്ര. സിക്കിമിനെ ‘കലാപബാധിത സംസ്ഥാന’മെന്ന് വിശേഷിപ്പിച്ചതിലൂടെ സിക്കിം സർക്കാറിൽനിന്നും സമൂഹമാധ്യമങ്ങളിൽനിന്നും ശകാര വർഷമേറ്റതിനു പിന്നാലെയാണ് പ്രിയങ്കയുടെ മലക്കംമറിച്ചിൽ. ശാന്തിയും സമാധാനവും നിറഞ്ഞ, ഹരിതാഭമായ സിക്കിം സ്നേഹാദരവുകളുള്ള മനുഷ്യരുടെ നാടാണെന്നും അവർ മാറ്റിപ്പറഞ്ഞു.
ഹോളിവുഡിലും സാന്നിധ്യമറിയിച്ച പ്രിയങ്ക നിർമിച്ച ‘പാഹുന’ എന്ന ചിത്രം ടൊറേൻറാ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചശേഷം സംസാരിക്കവെയാണ് അവർക്ക് അബദ്ധം പിണഞ്ഞത്. കലാപബാധിത സംസ്ഥാനത്തുനിന്ന് പുറത്തുവരുന്ന ആദ്യ ചിത്രമാണ് ഇതെന്നായിരുന്നു ‘പാഹുന’യെപ്പറ്റി അവരുടെ വിശേഷണം.
ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ പ്രിയങ്കയുടെ രാഷ്ട്രീയ അറിവ് ചോദ്യംചെയ്ത് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു. സിക്കിം സർക്കാർ പ്രിയങ്കയോട് പ്രസ്താവന പിൻവലിച്ച് മാപ്പപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് എഴുതി തയാറാക്കിയ ദീർഘമായ മറുപടി അവർ മാധ്യമങ്ങൾക്ക് നൽകിയത്. താൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും സംഘർഷാന്തരീക്ഷത്തിൽനിന്ന് രക്ഷപ്പെടുന്നവർക്ക് അഭയംനൽകുന്ന കഥപറയുന്ന ചിത്രത്തിെൻറ പശ്ചാത്തലത്തിലായിരുന്നു തെൻറ പരാമർശമെന്നും അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.