അസംബന്ധങ്ങൾക്ക് മറുപടി നൽകാനില്ല; കങ്കണയുടെ വിമർശനത്തോട് പ്രതികരിച്ച് പ്രിയങ്ക

ന്യൂഡൽഹി: നടിയും ബി.ജെ.പി സ്ഥാനാർഥിയുമായ കങ്കണ റണാവത്ത് തനിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കുമെതിരെ നടത്തിയ വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസംബന്ധങ്ങൾക്ക് മറുപടി നൽകാനില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാഷ്ട്രീയത്തിന് യോജിച്ചവരല്ലെന്നായിരുന്നു കങ്കണയുടെ പരാമർശം. ഇരുവരും അവരുടെ അമ്മയുടെ ആഗ്രഹങ്ങളുടെ ഇരയാണെന്നും അമ്മയുടെ നിർബന്ധം മൂലമാണ് അവർ രാഷ്ട്രീയത്തിൽ നിൽക്കുന്നതെന്നും കങ്കണ പറഞ്ഞിരുന്നു. ഇന്ത്യാ ടുഡെക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ പരാമർശം.

ഹിമാചൽപ്രദേശിലെ മാണ്ഡിയിൽനിന്നാണ് കങ്കണ മത്സരിക്കുന്നത്. തങ്ങളെക്കുറിച്ച് കങ്കണ സംസാരിച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ അവർ പറയുന്ന എല്ലാ അസംബന്ധങ്ങൾക്കും താൻ മറുപടി പറയേണ്ടതുണ്ടോ എന്നുമായിരുന്നു പ്രിയങ്കയുടെ ചോദ്യം. തന്‍റെ പിതാവ് ജീവിച്ചിരിക്കുമ്പോൾ പോലും ബി.ജെ.പി സോണിയാ ഗാന്ധിയെ വിമർശിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

കോൺഗ്രസ് സനാതന ധർമത്തിന് എതിരാണെന്ന മോദിയുടെ ആരോപണം പ്രിയങ്ക തള്ളി. ഞങ്ങൾ അധികാരത്തെയല്ല, ശക്തിയെയാണ് ആരാധിക്കുന്നത്. രാമന്‍റെ വഴി സത്യമാണ്. ബി.ജെ.പി ആ വഴിയിലല്ല സഞ്ചരിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Tags:    
News Summary - Priyanka Gandhi brushes off Kangana Ranaut's criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.