ന്യൂഡൽഹി: താനും രാഹുൽ ഗാന്ധിയും തമ്മിൽ തെറ്റിയെന്ന ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ പ്രചരണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. വിലക്കയറ്റത്തിന്‍റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്നമാണോ നിങ്ങൾക്കുള്ളതെന്ന് പ്രിയങ്ക ചോദിച്ചു.
ബി.െജ.പിക്കാരെ, വിലക്കയറ്റത്തിന്‍റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്നമാണോ നിങ്ങൾക്കു മുന്നിലുള്ളത്? പക്ഷേ ക്ഷമിക്കണം, നിങ്ങളുടെ ഇടുങ്ങിയ മനസ്സിലെ ആ സ്വപ്നം ഒരിക്കലും യാഥാർത്ഥ്യമാകില്ല. എനിക്കും എന്‍റെ സഹോദരനുമിടയിൽ പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും സത്യസന്ധതയുമാണുള്ളത്, അത് എന്നും അങ്ങിനെത്തന്നെ ആയിരിക്കുകയും ചെയ്യും -പ്രിയങ്ക സമൂഹമാധ്യമമായി എക്സിൽ എഴുതി.
അപ്പോൾ പരിഭ്രാന്തരാകരുത്, നിങ്ങളുടെ നുണകളുടെയും കൊള്ളയുടെയും പൊള്ളയായ കുപ്രചരണങ്ങളുടെയും ധാർഷ്ട്യത്തെ ഞങ്ങൾ സഹോദരനും സഹോദരിയും, രാജ്യത്തെ കോടിക്കണക്കിന് സഹോദരി സഹോദരന്മാരും ചേർന്ന് തകർക്കും. രക്ഷാബന്ധൻ ആശംസകൾ. ഇത് സഹോദരീ സഹോദരന്മാർ തമ്മിലുള്ള സ്നേഹത്തിന്‍റെ ഉത്സവമാണ്, അത് പോസിറ്റീവായ മനോഭാവത്തോടെ ആഘോഷിക്കൂ -പ്രിയങ്ക കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ബി.ജെ.പി ഐ.ടി സെൽ തലവനായ അമിത് മാളവ്യ സമൂഹമാധ്യമത്തിലൂടെ രാഹുലും പ്രിയങ്കയും തമ്മിൽ തർക്കമാണെന്ന തരത്തിൽ തയാറാക്കിയ വീഡിയോ പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.