ഷിംല: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഹിമാചൽ പ്രദേശിലെത്തി. മഴക്കാലം ആരംഭിച്ചതിന് ശേഷം 255 മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷയും എം.പിയുമായ പ്രതിഭ സിംഗ് എന്നിവരോടൊപ്പമാണ് അവർ കുളുവിലെത്തിയത്. മണാലി, കുളു, പാണ്ഡോ എന്നീ പ്രദേശങ്ങൾ പ്രിയങ്ക സന്ദർശിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുമായി അവർ സംവദിക്കും. ജൂൺ 24 ന് മൺസൂൺ ആരംഭിച്ചത് മുതൽ ഓഗസ്റ്റ് 31 വരെ 8,656 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്ന് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. സംസ്ഥാനത്തിന് 12,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.