ന്യൂഡൽഹി: കേരളത്തെ വീണ്ടും അവഹേളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരിക്കൽ സംസ് ഥാനത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ വീടു കളിൽനിന്ന് പുറത്തുപോവുമ്പോൾ അവർക്ക് ജീവനോടെ തിരിച്ചെത്താനാവുമെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണെന്ന് ആരോപിച്ചു.
വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ അതിരൂക്ഷ വിമർശനം. കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ പാർട്ടി പ്രവർത്തനങ്ങൾക്കായി വീട്ടിൽനിന്നിറങ്ങുന്നത് താൻ ജീവനോടെ തിരിച്ചുവന്നില്ലെങ്കിൽ ചെറിയ സഹോദരനെ നാളെ പാർട്ടിക്കായി നൽകണമെന്നു നിർദേശിച്ചാണെന്നും മോദി ആരോപിച്ചു.
ജീവന് പണയപ്പെടുത്തിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കേരളത്തില്‍ സംഘടനയെ നയിക്കുന്നതെന്നും അവരെ മാതൃകയാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ പ്രവര്‍ത്തകര്‍ക്ക് ഉയര്‍ന്ന സൗകര്യങ്ങളാണുള്ളത്. എന്നാല്‍, കേരളത്തില്‍ പ്രവര്‍ത്തകര്‍ക്ക് വലിയ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ട സാഹചര്യമാണ് . കേരളത്തില്‍ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നു. വോട്ടുചെയ്യാന്‍ പോളിങ് ബൂത്തില്‍ പോയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ല -മോദി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.