ന്യൂഡൽഹി: പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ പ്രഫ. ഇംതിയാസ് അഹ്മദ് (83) അന്തരിച്ചു. ഡൽഹി സർവകലാശാല, യു.എസിലെ മിസോറി സർവകലാശാല, ജവഹർ ലാൽ നെഹ്റു സർവകലാശാല എന്നിവിടങ്ങളിൽ സോഷ്യോളജി അധ്യാപകനായിരുന്നു.
ഇന്ത്യൻ മുസ്ലീംകൾക്കിടയിലെ ജാതി -സാമൂഹിക വ്യത്യാസങ്ങൾ, മുസ്ലിം ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിലെ രചനകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്ക പെട്ടു. ഗുജറാത്ത് വംശഹത്യക്കെതിരെ ആദ്യമായി രംഗത്തു വന്ന അക്കാദമീഷ്യൻ മാരുടെ കൂട്ടത്തിലും പ്രഫസർ ഇംതിയാസ് ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.