ചുരാചന്ദ്പുർ: വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്, മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയിൽ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേയ് മുതൽ വംശീയ കലാപം തുടങ്ങിയ മണിപ്പൂരിൽ, സംഘർഷത്തിന് നേരിയ ശമനമുണ്ടാകുമ്പോഴേക്കും പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്.
തിങ്കളാഴ്ച ചുരാചന്ദ്പുരിലെ വിവിധയിടങ്ങളിൽ അക്രമമുണ്ടായി. തിംഗ്കംഗ്ഫായ് ഗ്രാമത്തിലാണ് കാര്യമായ ആക്രമണങ്ങളുണ്ടായത്. രണ്ടു വിഭാഗങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടാകാനുള്ള സാഹചര്യമുള്ളതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ല മജിസ്ട്രേറ്റ് ഉത്തരവിൽ പറഞ്ഞു. ഇതിന് 2024 ഫെബ്രുവരി 18വരെ പ്രാബല്യമുണ്ടാകും. അഞ്ചോ അതിലധികമോ ആളുകൾ സംഘടിക്കുന്നതിനും ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനും വിലക്കുണ്ട്. സമാധാനം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.
അതിനിടെ, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ പുരോഗതി വിലയിരുത്താൻ സി.ബി.ഐ ഡയറക്ടർ പ്രവീൺ സൂദ് തിങ്കളാഴ്ച ഇംഫാലിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.