ഹൈദരാബാദ്: ഒരു കോടി മുസ് ലിം വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുമെന്ന വാഗ്ദാനം കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ഓരോ വർഷവും ഒരു കോടി സ്കോളർഷിപ് നൽകുമെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്്വി വാഗ്ദാനം ചെയ്തത്. എന്തുകൊണ്ട് ഇത് കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയില്ല എന്ന് അദ്ദേഹം ചോദിച്ചു.
രാജ്യത്ത് ഹിന്ദുക്കളും മുസ് ലിംകളും തമ്മിൽ ഭിന്നത സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് മുസ് ലിംകൾ. ഹിന്ദുക്കളെയും മുസ് ലിംകളെയും തമ്മിലടിപ്പിക്കുക ബി.ജെ.പിയുടെ അജണ്ടയാണ്. എന്നാൽ, ഞങ്ങൾ ഇത് അനുവദിക്കില്ല -ഉവൈസി പറഞ്ഞു.
മെയ് 23 മുതൽ എട്ട് പേരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്ത് അവസാനിക്കാൻ പോകുന്നില്ല. ജാർഖണ്ഡിൽ തബ്രസ് അൻസാരിയെ മർദിച്ചുകൊന്നവർ ഇന്ത്യയുടെ ശത്രുക്കളാണ്. അവരെ പാകിസ്താന്‍റെയും ഐ.എസിന്‍റെയും പ്രതിനിധികളായി കാണണമെന്നും ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.