ന്യൂഡൽഹി: പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ െനഹ്റു തുടങ്ങിയ നാഷനൽ ഹെറാൾഡി െൻറ ആസ്ഥാനമായ ഹെറാൾഡ് ഹൗസ് ഒഴിപ്പിക്കണമെന്ന ഡൽഹി ഹൈകോടതി ഉത്തരവിലൂടെ ഗാന ്ധി കുടുംബത്തിെൻറ സ്വത്തുകവർച്ചയാണ് പുറത്തുവന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര നിയമ മന്ത്രിയുമായ രവിശങ്കർ പ്രസാദ് ആരോപിച്ചു.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളും ദശകങ്ങളായി പൊതുസ്വത്ത് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പ്രസാദ് കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി വിശദീകരണം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കോൺഗ്രസ് ഉടമസ്ഥതയിലുള്ള നാഷനൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എ.ജെ.എൽ) പാട്ട വ്യവസ്ഥ ലംഘിച്ചതിനാൽ ഹെറാൾഡ് ആസ്ഥാനം രണ്ടാഴ്ചക്കകം ഒഴിയണമെന്നും അല്ലെങ്കിൽ ഒഴിപ്പിക്കണമെന്നും ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുനിൽ ഗൗർ ആണ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.