ഒത്തുതീർപ്പിന്​ കേന്ദ്രം; ​പ്രക്ഷോഭം തുടരുമെന്ന്​ കർഷകർ

ന്യൂഡൽഹി: മോദി സർക്കാരി​​​​​​​െൻറ കർഷക നയങ്ങൾക്കെതിരെ ഡൽഹി–ഉത്തർപ്രദേശ് അതിർത്തി മേഖലയിൽ തുടങ്ങിയ പ്രക്ഷോഭം തുടരുമെന്ന്​ കർഷകർ. ഒരു ഘട്ടത്തിൽ ഒത്തുതീർപ്പിലേക്ക്​ ​പോകുമെന്ന്​ തോന്നിച്ച അവസരത്തിലാണ്​ കർഷകരുടെ പ്രതികരണം​. വിവിധ കർഷക സംഘടനാ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചർച്ച നടത്തിയതിന്​ ശേഷം​ ഒത്തുതീർപ്പിലെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ആഭ്യന്തമന്ത്രി രാജ്​നാഥ്​ സിങ്ങി​​​​​​​​െൻറ നേതൃത്വത്തിൽ കേന്ദ്ര സമിതി നടത്തിയ ചർച്ചയിൽ ഭൂരിപക്ഷം വിഷയങ്ങളിലും ഒത്തുതീർപ്പായെന്നും അറിയിച്ചിരുന്നു​. എന്നാൽ കർഷകർ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന്​ അറിയിക്കുകയായിരുന്നു.

സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്​ നടപ്പിലാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഭാരതീയ കിസാൻ യൂണിയ​​​​​​​​​െൻറ നേതൃത്വത്തിൽ കിസാൻ ക്രാന്തി പദയാത്ര എന്ന പേരിൽ നടത്തിയ കൂറ്റൻ മാർച്ച്​​ അക്രമാസക്​തമാവുകയായിരുന്നു​. 30,000ത്തിലധികം പേരുള്ള മാർച്ചായിരുന്നു സംഘർഷത്തിലേക്ക്​ നയിച്ചത്​. യു.പി-ഡൽഹി അതിർത്തിയിൽ പൊലീസ്​ മാർച്ച്​ തടഞ്ഞതോടെ ബാരിക്കേഡ്​ തകർത്ത്​ മുന്നേറാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക്​ നേരെ ​െപാലീസ്​ കണ്ണീർ വാതകും ജല പീരങ്കിയും പ്രയോഗിക്കുകയുണ്ടായി.

പൊലീസി​​​​​​​​​െൻറ കണ്ണീർ വാതകപ്രയോഗത്തിൽ പ്രതിഷേധക്കാരിൽ ഒരാൾക്ക്​ പരിക്കേറ്റു. കണ്ണീർ വാതകം വായിൽ വന്ന്​ വീണ്​ ​െപാട്ടിയാണ്​ പരിക്കേറ്റത്​. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തി​​​​​​​​​െൻറ ഭാഗമായി നൂറുകണക്കിന്​ ട്രാക്​ടർ ട്രോളികളുമായി ഡൽഹിയിലേക്ക്​ മാർച്ച്​ ചെയ്യുന്നതിനിടെ വെടിയേറ്റ്​ കർഷകന്​ പരിക്കേറ്റു.

മാർച്ചി​​​​​​​​​െൻറ 10ാം ദിവസം അതിർത്തിയിൽ ഡൽഹിയിലേക്ക്​ കടക്കാൻ കാത്തു നിൽക്കുകയായിരുന്ന പ്രതിഷേധക്കാരെയാണ്​ പൊലീസ്​ തടഞ്ഞത്​. പ്രതിഷേധത്തി​നിടെ അക്രമസംഭവങ്ങൾ ഉണ്ടാകുമെന്ന്​ മുൻകൂട്ടിക്കണ്ടാണ്​​ കിഴക്ക്​, വടക്കു കിഴക്ക്​ ഡൽഹിയിലേക്ക്​ പ്രതിഷേധക്കാർ പ്രവേശിക്കുന്നത്​ പൊലീസ്​ തടഞ്ഞത്​. പ്രദേശത്ത്​ നിരോധനാജ്​ഞയും പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ ഡൽഹിയിൽ ഒക്​ടോബർ എട്ടുവരെ നിരോധനാജ്​ഞ പ്രാബല്യത്തിലുണ്ട്​. വടക്കു കിഴക്കൻ ഡൽഹിയിൽ ഒക്​ടോബർ നാലു വരെയാണ്​ നിരോധനാജ്​ഞ.

അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ പ്രതിഷേധക്കാർക്ക്​ പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ ഡൽഹിയിലേക്ക്​ പ്രവേശിക്കാൻ അനുവദിക്കണമെന്ന്​ കെജ്​രിവാൾ ആവശ്യ​െപ്പട്ടു. ​ എന്തിനാണ്​ അവ​െര അതിർത്തിയിൽ തടഞ്ഞത്? ഇത്​ തെറ്റാണ്​. തങ്ങൾ കർഷകർക്കൊപ്പമാണ്​ എന്നും കെജ്​രിവാൾ പറഞ്ഞു.

റാലി തടഞ്ഞതിനെ കർഷക സംഘം പ്രസിഡൻറ്​ നരേഷ്​ തികെയ്​ത്​ വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ്​ അതിർത്തിയിൽ തടഞ്ഞത്​. റാലി വളരെ അച്ചടക്കത്തോടെയാണ്​ മുന്നോട്ടു പോയത്​. ഞങ്ങളുടെ പ്രശ്​നങ്ങൾ ഇവിടുത്തെ സർക്കാറിനോട്​ പറയാൻ സാധിക്കില്ലെങ്കിൽ പിന്നെ ആരോടാണ്​ പറയേണ്ടത്​. ഞങ്ങൾ പാകിസ്​താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ​?- നരേഷ്​ തികെയ്​ത്​ ചോദിച്ചു.

യു.പി സർക്കാറും കേന്ദ്ര സർക്കാറും കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെന്ന്​ പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്​, വായ്​പ എഴുതിത്തള്ളൽ, രാജ്യതലസ്​ഥാന​ മേഖലയിൽ 10 വർഷം പഴക്കമുള്ള ട്രാക്​ടറുകൾ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയാണ്​ പ്രതിഷേധ മാർച്ച്​ നടത്തിയതെന്ന്​ കർഷക സംഘം വക്​താവ്​ രാകേഷ്​ തികെയ്​ത്​ പറഞ്ഞു.

Tags:    
News Summary - Protest Won't Stop says farmers - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.