ഇന്ധന വിലവർധന: ബൈക്ക്​ തടാക​ത്തിലെറിഞ്ഞ്​ പ്രതിഷേധം

ഹൈദരാബാദ്​: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച്​ തെലങ്കാനയിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ ബൈക്ക്​ ഹുസൈൻ സാഗർ തടാകത്തിൽ എറിഞ്ഞു. രാജ്യത്ത്​ പെട്രോളിയം, എൽ.പി.ജി വില കുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കോൺഗ്രസ്​ സംസ്​ഥാന അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഡി, വർകിങ്​ പ്രസിഡന്‍റുമാരായ​ എ. രേവന്ദ്​ റെഡ്ഡി, പൂനം പ്രഭാകർ, കോമടിറെഡ്ഡി വെങ്കട്ട്​ റെഡ്ഡി എം.പി, സി.എൽ.പി നേതാവ്​ ഭട്ടി വിക്രമർക, ടി. ജയപ്രകാശ്​ റെഡ്ഡി എം.എൽ.എ, എ.ഐ.സി.സി വക്താവ്​ ഡസോജു ശ്രാവൺ എന്നിവർ സംസ്​ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കാളികളായി.

Full View

രാജ്യത്തെ വിവിധ സംസ്​ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നതോടെ കോൺഗ്രസ്​ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾക്ക്​ തുടക്കമിട്ടിരുന്നു. അതേസമയം ശനിയാഴ്ചയും രാജ്യത്ത്​ ഇന്ധനവില വർധിച്ചിരുന്നു. പെട്രോളിന്​ 27 പൈസയും ഡീസലിന്​ 24 ​ൈപസയുമാണ്​ വർധിപ്പിച്ചത്​. ഇതോടെ കോഴിക്കോട്​ പെട്രോൾ ലിറ്ററിന്​ 96.56 രൂപയും ഡീസലിന്​ 91.98 രൂപയുമായി. തിരുവനന്തപുരത്ത്​ പെട്രോളിന്​ 98.16 രൂപയും ഡീസലിന്​ 93.48 രൂപയുമാണ്​. കൊച്ചിയിൽ പെട്രോളിന്​ 96.22 രൂപയാണ്​ ഇന്നത്തെ വില. ഡീസലിന്​ 92.66രൂപയും.

ജൂൺ മാസത്തിൽ മാത്രം ഏഴുതവണയാണ്​ നിലവിൽ ഇന്ധനവില വർധിപ്പിച്ചത്​.

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന്​ 95.85രൂപയും ഡീസലിന്​ 86.75 രൂപയുമായി. ആഗോള വിപണയിൽ അസംസ്​കൃത എണ്ണവില ഉയർന്നതാണ്​ വില വർധനക്ക്​ കാരണമെന്ന്​ എണ്ണക്കമ്പനികൾ പറയുന്നു.

മേയ്​ 29ന്​ മുബൈയിൽ പെട്രോൾ വില നൂറുതൊട്ടിരുന്നു. ​നിലവിൽ പെട്രോൾ വില മുംബൈയിൽ 102.4 രൂപയായി. രാജ്യത്തെ ഒരു സംസ്​ഥാനവും ഇതുവരെ രേഖപ്പെടുത്താത്ത പെട്രോൾ നിരക്കാണ്​ ഇപ്പോൾ രേഖപ്പെടുത്തുന്നത്​. എല്ലാ സംസ്​ഥാനങ്ങളിലും ഏറ്റവും ഉയർന്ന നിരക്കിലാണ്​ പെട്രോൾ ഡീസൽ വിൽപ്പന.

Tags:    
News Summary - protesting against fuel price hike Telangana Youth Congress throws bike into Hussain Sagar lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.