മാസ്‌കില്ലാത്തതിന് തടഞ്ഞപ്പോള്‍ ഇടിച്ചിട്ടു; ബോണറ്റില്‍ വീണ പൊലീസുകാരനുമായി കാര്‍ ഓടിയത് ഒരു കിലോമീറ്റര്‍

പുണെ: മാസ്‌ക് ധരിക്കാത്തതിനാല്‍ തടയാന്‍ ശ്രമിച്ച ട്രാഫിക് പൊലീസുകാരന് നേരെ കാര്‍ യാത്രികന്റെ അതിക്രമം. കാറുകൊണ്ട് ഇടിപ്പിക്കുകയും ബോണറ്റില്‍ വീണ പൊലീസുകാരനെയും കൊണ്ട് ഒരു കിലോമീറ്ററോളം ഓടുകയും ചെയ്തു യാത്രക്കാരന്‍. സംഭവത്തില്‍ പൊലീസുകാരന് കാലിന് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ ഹനുമാന്‍ ഹനുവന്ത എന്നയാള്‍ അറസ്റ്റിലായി.

മഹാരാഷ്ട്രയിലെ പുണെയില്‍ ചിന്‍ച് വാദ് ഏരിയയിലാണ് സംഭവം. വാഹന പരിശോധനക്കിടെ മാസ്‌ക് ധരിക്കാതെ കാറില്‍ യാത്രക്കാര്‍ വരുന്നത് കണ്ടാണ് ട്രാഫിക് പൊലീസുകാരന്‍ തടഞ്ഞത്. എന്നാല്‍ കാര്‍ നിര്‍ത്താതെ കോണ്‍സ്റ്റബിളിനെ ഇടിച്ചു. ബോണറ്റില്‍ വീണ കോണ്‍സ്റ്റബിള്‍ വീഴാതിരിക്കാന്‍ പിടിച്ചു കിടന്നു. ബോണറ്റിലേക്ക് വീണ പൊലീസുകാരനെയും കൊണ്ട് കാര്‍ മുന്നോട്ട് പോകുകയും ചെയ്തു.

ഒരു കിലോമീറ്റര്‍ പോയ കാര്‍ സംഭവം കണ്ട ആളുകള്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കൊലപാതക ശ്രമത്തിനടക്കമാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.