അൽഫോൻസ മാമ്പഴം ഇ.എം.ഐക്ക്; വേറിട്ട കച്ചവട തന്ത്രവുമായി കടയുടമ

പൂനെ: കച്ചവടം മെച്ചപ്പെടുത്താൻ മാമ്പഴം തവണ വ്യവസ്ഥക്ക് (ഇ.എം.ഐ) നൽകി കടയുടമ. കച്ചവട തന്ത്രങ്ങൾ പലതുണ്ടെങ്കിലും പൂനെയിലെ ഗുരുകൃപാ ട്രേഡേഴ്സിലെ ഗൗരവ് സനാസിന്റെ മാങ്ങ വിൽപന ഇതിനകം ശ്രദ്ധിക്കപ്പെട്ടു. അൽഫോൻസ മാമ്പഴം ഇ.എം.ഐയായി നൽകുകയാണ് ഗൗരവ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന അൽഫോൻസ മാമ്പഴ പ്രേമികളെ ലക്ഷ്യമിട്ടാണ് ഈ ആശയം ഗൗരവ് നടപ്പാക്കിയത്.

'റഫ്രിജറേറ്ററും എ.സിയും തുടങ്ങി എല്ലാ ഉപകരണ‍ങ്ങളും ഇൻസ്റ്റാൾമെന്റിൽ വാങ്ങുന്ന നമുക്ക് എന്തുകൊണ്ട് മാമ്പഴങ്ങൾ വാങ്ങിക്കൂടാ. രാജ്യത്ത് തന്നെ ഇ.എം.ഐക്ക് മാമ്പഴം നൽകുന്ന ആദ്യ ഔട്ടലെറ്റ് ആയിരിക്കുമിത്' ഗൗരവ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

'ദേവ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിൽ നിന്നുള്ള അൽഫോൻസ മാമ്പഴങ്ങളാണ് മികച്ചവ. ഡസന് 800 മുതൽ 1300 രൂപ വരെയാണ് ഇവയുടെ ചില്ലറ വിൽപന വില. സാധാരണക്കാരായ വ്യക്തികൾക്ക് കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും വില കാരണം അതിന് സാധിക്കാതെ വന്നേക്കാം. ഒട്ടുമിക്ക എല്ലാ സാധനങ്ങളും ഇ.എം.ഐയിൽ വാങ്ങാറുണ്ട്. പിന്നെ എന്തുകൊണ്ട് മാമ്പഴവും വാങ്ങിക്കൂടാ'- ഗൗരവ് ചൂണ്ടിക്കാട്ടുന്നു.

വളരെ ലളിതമായ ഇ.എം.ഐ സംവിധാനമാണിത്. മൂന്ന് മുതൽ ഒരു വർഷം വരെയുള്ള തവണ സൗകര്യം ഉണ്ട്. മിനിമം 5,000 രൂപക്ക് വാങ്ങുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാവു. ഇതിനോടകം നിരവധി പേർ മാമ്പഴം വാങ്ങിയതായി ഗൗരവ് പറഞ്ഞു.

Tags:    
News Summary - Pune Fruit Trader Introduces Unique Initiative To Boost Sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.