ഒാൺലൈൻ ഗെയിം പൂർത്തിയാക്കാൻ പുണെയിൽ വിദ്യാർഥി തൂങ്ങി മരിച്ചു

പുണെ: ബ്ലൂ-വെയ്ൽ ഗെയിമിന് സമാനമായ ഇന്‍റർനെറ്റ് ഗെയിം കളിച്ച വിദ്യാർഥി ടാസ്ക് പൂർത്തീകരിക്കുന്നതിനായി തൂങ്ങി മരിച്ചു. പുണെയിലാണ് സംഭവം.

ദിവാകർ മാലി എന്ന കൊമേഴ്സ് വിദ്യാർഥിയായ 20കാരനാണ് ഗെയിമിൽ നിന്ന് ലഭിച്ച നിർദേശപ് രകാരം തൂങ്ങി മരിച്ചത്. മരിക്കുന്നതിന് മുമ്പ് ഒരു കുറിപ്പും എഴുതി വെച്ചിരുന്നു. 'കൂട്ടിലായിരുന്ന കരിമ്പുലി ഇപ്പോൾ സ്വതന്ത്രനാണ്. യാതൊരു നിയന്ത്രണവുമില്ല. ഇത് അവസാനമാണ്'-ദിവാകർ കുറിപ്പിൽ എഴുതി.

ഒാൺലൈൻ ഗെയിമിൽ ലഭിച്ച ടാസ്ക് സൂചിപ്പിക്കുന്നതാണ് കുറിപ്പെന്ന് പൊലീസ് പറഞ്ഞു. ഗെയിമിൽ തനിക്ക് കരിമ്പുലി എന്നാണ് ദിവാകർ പേര് നൽകിയിരുന്നത്.

ദിവാകർ മാലി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നെന്ന് ബന്ധുക്കളും അയൽക്കാരും പറയുന്നു.

ഗെയിം കളിക്കുന്നവരെ അപകടകരമായ വിവിധ ടാസ്കുകൾക്ക് പ്രേരിപ്പിക്കുന്ന ഗെയിമായ ബ്ലൂ-വെയ്ൽ നേരത്തെ വിവാദത്തിലായിരുന്നു. നിരവധി വിദ്യാർഥികളുടെ ആത്മഹത്യയെ തുടർന്ന് ഈ ഗെയിമിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Pune Man Killed Himself To Complete Task In Online Game -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.