ചണ്ഡീഗഢ്(പഞ്ചാബ്): കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ മൂന്നംഗ സമിതി രൂപീകരിച്ച് ശിരോമണി അകാലിദൾ.
പ്രേം സിങ് ചന്ദുമജ്ര, മഹേഷിന്ദർ സിങ് ഗ്രെവാൾ, ദൽജിത്ത് സിങ്, ചീമ എന്നിവരാണ് സമിതിയിലുള്ളതെന്ന് പാർട്ടി വാർത്താ കുറിപ്പിൽ അറിയിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി യോഗത്തിൽ അധ്യക്ഷത വഹിക്കും. ഡൽഹിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കർഷക പ്രക്ഷോഭത്തെ കുറിച്ച് ചർച്ച ചെയ്യാൻ പഞ്ചാബ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത്. പഞ്ചാബ് ഭവനിലാണ് യോഗം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.