ചണ്ഡിഗഡ്: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബിൽ മന്ത്രിസഭയിൽ പ്രമേയം പാസാക്കി. കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിനോട് അനുബന്ധിച്ച് തിങ്കളാഴ്ചയാണ് പ്രമേയം പാസാക്കിയത്.
പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
'കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടും മന്ത്രിസഭ പ്രമേയം പാസാക്കി' -പ്രസ്താവനയിൽ പറയുന്നു.
കാർഷിക നിയമങ്ങൾ കർഷകവിരുദ്ധവും ഭക്ഷ്യസുരക്ഷ വിരുദ്ധവുമാണ്. ഇത് കർഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഞാൻ കർഷകർക്കൊപ്പം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ഞാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നു. ഒരുവർഷത്തിൽ അധികമായി നമ്മുടെ കർഷകർ അവകാശങ്ങൾക്കായി േപാരാടുന്നു. അവരുടെ ശബ്ദം കേൾക്കേണ്ട സമയമായി' -ചന്നി കഴിഞ്ഞദിവസം ട്വീറ്ററിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.