ന്യൂഡൽഹി: പഞ്ചാബിലേക്ക് ചരക്ക് െട്രയിൻ തടഞ്ഞതിനെതിരെ ഡൽഹി ജന്ദർ മന്ദിറിൽ പ്രതിഷേധവുമായി പഞ്ചാബ് മന്ത്രിമാരുടെയും കോൺഗ്രസ് എം.എൽ.എമാരും. മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.
കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലെ കർഷകർ ട്രെയിൻ തടയൽ പ്രതിഷേധിച്ചതിനെ തുടർന്ന് പഞ്ചാബിലേക്കുള്ള െട്രയിൻ സർവിസുകൾ റദ്ദാക്കിയിരുന്നു. പ്രതിഷേധം അവസാനിപ്പിച്ചിട്ടും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ േകന്ദ്രം തയാറായില്ല.
നവ്ജോത് സിങ് സിദ്ധു അടക്കമുള്ള എം.എൽ.എമാരുടെ നേതൃത്വത്തിൽ പഞ്ചാബ് ഭവനിൽനിന്ന് ജന്ദർ മന്ദിറിലേക്ക് മാർച്ചും സംഘടിപ്പിച്ചു. എന്നാൽ ഡൽഹി പൊലീസ് മാർച്ച് തടഞ്ഞു.
കേന്ദ്രസർക്കാർ ചരക്കുട്രെയിനുകൾ റദ്ദാക്കി പഞ്ചാബിനെ ശ്വാസം മുട്ടിക്കുകയാണെന്ന് എം.എൽ.എമാർ ആരോപിച്ചു. ചരക്കു ട്രെയിനുകൾ എത്താതായതോടെ സംസ്ഥാനത്ത് അവശ്യ വസ്തുക്കൾക്കും വൈദ്യുത പ്ലാൻറിൽ കൽക്കരി ഉൽപ്പന്നങ്ങൾക്കും വളം-കീടനാശിനികൾക്കും ക്ഷാമം അനുഭവപ്പെട്ടിരുന്നു.
നിലവിൽ ഉയർന്ന വില നൽകി അംബാലയിൽനിന്നും ഡാബ്വാലിയിൽനിന്നും ട്രക്കുകളിൽ യൂറിയ ഉൾപ്പെടെ എത്തിക്കുകയാണ് ചെയ്യുന്നത്. പഞ്ചാബിൽ ശൈത്യകാലത്ത് ഉരുളകിഴങ്ങിനും ഗോതമ്പിനും 14.50 ലക്ഷം ടൺ യൂറിയ ആവശ്യമായിവരും. എന്നാൽ സംസ്ഥാനത്ത് 75,000 ടൺ യൂറിയ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. വിളകൾക്ക് ആവശ്യമായ വളം ലഭിക്കാതിരുന്നതാൽ ഭക്ഷ്യപ്രതിസന്ധിയും രാജ്യത്ത് നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.