പഞ്ചാബ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാർ കൂടി

ചണ്ഡീഗഡ്: പഞ്ചാബ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാർ കൂടി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഭഗവന്ത് മൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യമായാണ് ക്യാബിനറ്റ് വികസിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയിലെ അഞ്ച് എം.എൽ.എമാരാണ് മന്ത്രിസ്ഥാനത്തേക്ക് എത്തിയത്. ഇതോടെ ക്യാബിനറ്റ് അംഗസംഖ്യ 15 ആയി.

അമൻ അറോറ, ഫൗജ സിങ് സരാരി, ചേതൻ സിങ് ജൂർമജ്ര, അൻമോൽ ഗഗൻ മാൻ, ഇന്ദർബീർ സിങ് നിജ്ജാർ എന്നിവരാണ് ക്യാബിനറ്റിലെ പുതിയ മന്ത്രിമാർ. ഇതിൽ അമൻ അറോറ ഒഴികെയുള്ളവർ ഒരു തവണ മാത്രമേ എം.എൽ.എ ആ‍യിരുന്നിട്ടുള്ളൂ. അൻമോൽ ഗഗൻ, ഭഗവന്ത് മൻ മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ്.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 അംഗങ്ങളുള്ള ക്യാബിനറ്റിൽ നിന്ന് അഴിമതി കുറ്റത്തിൽ ആരോഗ്യ മന്ത്രി വിജയ് സിംഗ്ല പുറത്താക്കപ്പെട്ടതോടെ ക്യാബിനറ്റ് ഒമ്പത് അംഗങ്ങളിലേക്ക് ഒതുങ്ങിയിരുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കുന്ന സർക്കാറായിരിക്കും ഇതെന്ന് ഭഗവന്ത് മൻ മാധ്യമങ്ങളോട് പറഞ്ഞു.  

Tags:    
News Summary - Punjab CM Bhagwant Mann expands Cabinet, 5 MLAs take oath as ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.