ചണ്ഡിഗഡ്: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ എട്ടിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി. നവംബർ എട്ടിന് മുൻപായി കാർഷിക ബില്ലുകൾ കേന്ദ്രം റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാനത്ത് ഈ നിയമങ്ങൾ നടപ്പാക്കുന്നത് തടയാൻ സമ്മേളനത്തിൽ പ്രമേയം പാസാക്കുമെന്ന് ചരൺജിത്ത് സിങ് ചന്നി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ അതിർത്തി രക്ഷാസേനയുടെ അധികാര പരിധി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്ന ആവശ്യവും പ്രത്യേക സമ്മേളനത്തിൽ ഉന്നയിക്കും. 15 കിലോമീറ്ററിൽ നിന്നും അധികാര പരിധി 50 കിലോമീറ്ററായി വർധിപ്പിക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.