ന്യൂഡൽഹി: ഡൽഹി അതിർത്തിയായ സിംഘുവിൽ തുടരുന്ന പ്രക്ഷോഭത്തിൽ അണിനിരന്ന ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബിൽ നിന്നുള്ള അമരീന്ദർ സിങ് (40) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതോടെ കർഷകസമരത്തിനിടെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം നാലായി.
വിഷം കഴിച്ചതിനെ തുടർന്ന് അമരീന്ദർ സിങ്ങിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
നൂറുകണക്കിന് കർഷകരാണ് വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തികളിൽ 30 ദിവസത്തിലേറെയായി സമരം തുടരുന്നത്. നവംബർ 26നാണ് സമരം ആരംഭിച്ചത്. ഏഴ് തവണ കേന്ദ്രവുമായി ചർച്ച നടത്തിയിട്ടും പരാജയമായിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷക സംഘടനകൾ.
അതേസമയം, അടുത്തവട്ട ചർച്ചകളെ കുറിച്ച് തീരുമാനിക്കാൻ കർഷക സംഘടനകൾ നാളെ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.