ചണ്ഡീഗഡ്: നോട്ട് അസാധുവാക്കുന്നതിന് നാലുദിവസം മുമ്പാണ് ചണ്ഡീഗഡിലെ ടാക്സി ഡ്രൈവർ ബൽവീന്ദർ സിങ്ങിെൻറ ജൻധൻ അക്കൗണ്ടിൽ 9800 കോടി രൂപ വന്നതായി മൊബൈലിൽ മെസേജ് ലഭിച്ചത്. ഇതു കണ്ട് കണ്ണുതള്ളിയ ബൽവീന്ദറിെൻറ ആശ്ചര്യം പിന്നെയും കൂട്ടി പിറ്റേന്നു തന്നെ പണം പൂർണമായും അപ്രത്യക്ഷമാവുകയും ചെയ്തു.
സന്ദേശത്തെ കുറിച്ച് പലതവണ ബാങ്കിൽ അേന്വഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ബൽവീന്ദർ സിങ്ങ് പറയുന്നു. മാത്രമല്ല തെൻറ അക്കൗണ്ടിൽ 3000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അക്കീണ്ടിൽ വന്ന ഭീമമായ സംഖ്യയെ കുറിച്ച് അന്വേഷിക്കാൻ െചന്നപ്പോൾ പാസ് ബുക്ക് വാങ്ങിവെച്ച് നവംബർ ഏഴിന് പുതിയ പാസ് ബുക്ക് നൽകുകയായിരുന്നു.അതിൽ ഇൗ ഭീമമായ തുക നിക്ഷേപിച്ചതും പിൻവലിച്ചതും കാണിച്ചിട്ടുണ്ടെന്നും ബൽവീന്ദർ സിങ്ങ് പറയുന്നു.
എന്നാൽ ഇത് അബദ്ധം മൂലം സംഭവിച്ചതാണെന്നാണ് ബാങ്ക് മാനേജർ സന്ദീപ് ഗാർഗ് പറയുന്നത്. ബൽവീന്ദറിെൻറ അക്കൗണ്ടിലേക്ക് 200 രൂപയുടെ നിക്ഷേപം രേഖപ്പെടുത്തിയപ്പോൾ അക്കൗണ്ട് തുക രേഖപ്പെടുത്തുന്ന കോളത്തിൽ 11 അക്ക ബാങ്കിങ്ങ് ലെഡ്ജർ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തി പോയതാണ്. അബദ്ധം മനസ്സിലാക്കിയ അടുത്ത ദിവസം തന്നെ ഇതു മാറ്റിയെന്നും മാനേജർ പറയുന്നു. സംഭവത്തെ കുറിച്ച് ആദായ നികുതി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.