മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് വിവാഹം; യുവാവിന്റെ അമ്മയെ അർധ ന​ഗ്നയാക്കി പരേഡ് ചെയ്ത് വധുവിന്റെ ബന്ധുക്കൾ

ഛണ്ഡീ​ഗഡ്: വധുവിന്റെ മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് വിവാഹം ചെയ്തതിന് ഭർതൃമാതാവിനെ ക്രൂരമായി മർദിച്ച് യുവതിയുടെ കുടുംബം. പഞ്ചാബിലാണ് സംഭവം. ഭർതൃമാതാവിനെ യുവതിയുടെ കുടുംബം മർദിക്കുകയും അർധ​ന​ഗ്നയാക്കി നടത്തുകയും ചെയ്തതായാണ് റിപ്പോർട്ട്.

സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്. യുവതിയുടെ അമ്മ കുൽവീന്ദർ കൗർ മണി, സഹോദരങ്ങളായ ശരൺജിത് സിങ് ഷാനി, ഗുർചരൺ സിങ്, കുടുംബ സുഹൃത്ത് സണ്ണി സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്ത്രീയുടെ മകൻ അടുത്തിടെ ഒരു പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ തനിച്ചായിരുന്ന അമ്മയെ മരുമകളുടെ കുടുംബം എത്തുകയും ഇവരെ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയുമായിരുന്നു. അർധന​ഗ്നയായ യുവതിയെ സംഘം ​ഗ്രാമത്തിലൂടെ പരേഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും വീഡിയോ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Punjab woman assaulted, paraded semi-naked; 4 held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT