അമൃത്സർ: ഹിമാചൽ പ്രദേശിലെ പ്രളയത്തിനിടെ പഞ്ചാബി സൂഫി ഗായകന് ദാരുണാന്ത്യം. സൂഫി ഗായകനും സെയ്ൻ സഹോദരൻമാരിൽ ഒരാളുമായ മൻമീത് സിങ്ങാണ് കങ്കര ജില്ലയിലെ കരേരി തടാകത്തിൽ വീണ് മരിച്ചത്.
ഖൽസ കോളജിലെ വിദ്യാർഥിയാണ് അദ്ദേഹം. ചൊവ്വാഴ്ച കരേരി തടാകത്തിന് സമീപത്തുനിന്ന് മൻമീതിന്‍റെ മൃതദേഹം കണ്ടെടുത്തു. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്.
കുറച്ചുദിവസം മുമ്പാണ് മൻമീതും സഹോരൻമാരും സുഹൃത്തുക്കളും ഷാഹ്പുരിലെത്തിയത്. തടാകത്തിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് ഇവിടം. തിങ്കളാഴ്ച മൻമീതും സംഘവും കരേരിയിലെത്തുകയായിരുന്നു. കനത്തമഴക്കിടെ മൻമീത് കാൽവഴുതി തടാകത്തിൽ വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വിവരം അറിഞ്ഞ് മൻമീതിന്‍റെ കുടുംബം സംഭവ സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.