ഡൽഹി വിമാനത്താവളത്തിൽ പുഷ്ബാക് ടോയിങ് വാഹനത്തിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ കാർഗോ ബേയിൽ പുഷ്ബാക് ടോവിങ് വാഹനത്തിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.25നാണ് സംഭവം. കാർഗോ ബേയിലെ 262ാം നമ്പർ വാഹനത്തിനാണ് തീപിടിച്ചത്. വിമാനത്താവളത്തിനുള്ളിലെ ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി 5.48 ഓടെ തീ പൂർണമായി നിയന്ത്രണ വിധേയമാക്കി. 



 അപകട സമയം വാഹനത്തിനോട് ചേർന്ന് നിരവധി വിമാനങ്ങളും ഉണ്ടായിരുന്നു. ഫയർഫോഴ്സിന്‍റെ സമയോജിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾ നിശ്ചിതസ്ഥലങ്ങളിലേക്ക് മാറ്റുന്നതിനാണ് പുഷ്ബാക് ടോവിങ് വാഹനങ്ങൾ ഉപയോഗിക്കാറ്. സംഭവത്തിൽ, കാർഗോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    
News Summary - Pushback towing vehicle catches fire at Delhi airport; Avoidance is a great tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.