റാഫേൽ ഇ​ട​പാ​ടി​ൽ ‘കേന്ദ്രം കള്ളം പറയുന്നു’ രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: 58,000 കോ​ടി​യു​ടെ റാ​ഫേ​ൽ ഇ​ട​പാ​ടി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​ത്തോ​ട്​ ക​ള്ളം​പ​റ​യു​ന്നു​വെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. വ​ൻ അ​ഴി​മ​തി​യി​ൽ കാ​വ​ൽ​ക്കാ​ര​ന​ല്ല, പ​ങ്കാ​ളി ത​ന്നെ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്നും ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​മെ​ന്ന്​ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ത​ന്നോ​ട്​ പ​റ​ഞ്ഞ​താ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. ലോ​ക്​​സ​ഭ​യി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത്​ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി​ക്കു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം. 

യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ച്ചെ​ല​വ്​ ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന്​ കോ​​ൺ​ഗ്ര​സ്​ നി​ര​ന്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടും ഫ്ര​ഞ്ച്​ സ​ർ​ക്കാ​റു​മാ​യു​ള്ള ര​ഹ​സ്യ ക​രാ​ർ പ്ര​കാ​രം പ​ര​സ്യ​മാ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ട്. 

‘‘അ​ദ്ദേ​ഹം പു​ഞ്ചി​രി​ക്കു​ന്ന​ത്​ കാ​ണു​ന്നു. അ​തി​ൽ ആ​ശ​ങ്ക​ നി​ഴ​ലി​ക്കു​ന്നു​ണ്ട്​. എ​​​െൻറ ക​ണ്ണു​ക​ളി​ലേ​ക്ക്​ നോ​ക്കു​ന്ന​തി​നു പ​ക​രം വി​ദൂ​ര​ത്തേ​ക്കാ​ണ്​ ക​ണ്ണു ന​ട്ടി​രി​ക്കു​ന്ന​ത്’’ -ഭ​ര​ണ​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ച്​ രാ​ഹു​ൽ പ​റ​ഞ്ഞു. ‘‘ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റി​നെ നേ​രി​ൽ​ക്ക​ണ്ട്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ക​രാ​റു​ണ്ടോ​യെ​ന്ന്​ അ​ന്വേ​ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ങ്ങ​നെ​യൊ​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. 

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ള്ളം​പ​റ​യു​ക​യാ​ണ്. ആ​ർ​ക്കാ​ണ്​ സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്. എ​ന്തി​നാ​ണ്​ ഇൗ ​സ​ഹാ​യം? രാ​ജ്യ​ത്തോ​ട്​ മ​റു​പ​ടി പ​റ​യ​ണം’’ -അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ചു. രാ​ഹു​ലി​​​െൻറ വാ​ദ​ങ്ങ​ൾ പ്ര​തി​രോ​ധ മ​ന്ത്രി നി​ഷേ​ധി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ക​രാ​ർ 2008ൽ ​നി​ല​വി​ലു​ള്ള​താ​ണെ​ന്നും അ​ത​നു​സ​രി​ച്ചാ​ണ്​ റാ​ഫേ​ൽ ഇ​ട​പാ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

നി​ർ​മ​ല സീ​താ​രാ​മ​​​െൻറ വാ​ദം ന്യാ​യീ​ക​രി​ച്ച്​ ഫ്രാ​ൻ​സും രം​ഗ​ത്തെ​ത്തി. സു​ര​ക്ഷ വി​ഷ​യ​ങ്ങ​ളി​ൽ വി​വ​രം ര​ഹ​സ്യ​മാ​ക്കി​വെ​ക്കാ​ൻ ക​രാ​ർ അ​നു​ശാ​സി​ക്കു​ന്നു​വെ​ന്നും അ​തി​നാ​ൽ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നാ​കി​ല്ലെ​ന്നും ഫ്ര​ഞ്ച്​ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട വാ​ർ​ത്ത​ക്കു​റി​പ്പ്​ പ​റ​യു​ന്നു.

റാഫേൽ അഴിമതി: രാഹുലിന്‍റെ ആരോപണം അസത്യം -പ്രതിരോധ മന്ത്രി

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. രാഹുലിന്‍റെ ആരോപണം അസത്യമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഫ്രാൻസുമായി ഇന്ത്യ ഒപ്പിട്ട റാഫേൽ കരാറിന്‍റെ വ്യവസ്ഥകളെല്ലാം വെളിപ്പെടുത്താനാവില്ല. ഫ്രഞ്ച് പ്രസിഡന്‍റ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു. 
 

 

Tags:    
News Summary - Rafale Aircraft Deal: Defence Minister React to Rahul Gandhi Arguments -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.