ന്യുഡൽഹി: രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം സമൂഹ മാധ്യമങ്ങളിലെ ബയോ 'പുറത്താക്കപ്പെട്ട രാജ്യസഭാംഗം' എന്നാക്കി ആം ആദ്മി എം.പി രാഘവ് ഛദ്ദ. സമൂഹ മാധ്യമമായ എക്സിലെ ബയോയാണ് മാറ്റിയത്. നിയമലംഘനം, മോശം പെരുമാറ്റം, ധിക്കാര മനോഭാവം എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ഡൽഹി ഓർഡിനൻസിനെ എതിർത്ത് നൽകിയ പ്രമേയത്തിൽ എം.പിമാരുടെ വ്യാജ ഒപ്പ് ചേർത്തു എന്നതാണ് രാഘവ് ഛദ്ദക്കെതിരെയുള്ള ആരോപണം. എം.പിമാരായ സസ്മിത് പത്ര, എസ്.ഫങ്നോൺ കൊന്യാക്, എം.തുമ്പിദുരൈ, നർഹരി അമിൻ എന്നിവരാണ് രാഘവ് ഛദ്ദക്കെതിരെ ആരോപണം ഉന്നയിച്ചത്. അവകാശ ലംഘന സമിതി റിപ്പോർട്ട് വരുന്നത് വരെയാണ് സസ്പെൻഷൻ.
പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടപ്പോൾ രാഹുൽ ഗാന്ധി സോഷ്യൽ മീഡിയ ബയോ ഡിസ്'ക്വാളിഫൈഡ് എം.പി എന്ന് മാറ്റിയത് വാർത്തയായിരുന്നു.അംഗത്വം പുനസ്ഥാപിച്ചതിനെ തുടർന്ന് വീണ്ടും പാർലമെന്‍റ് അംഗമെന്നത് ബയോയിൽ ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.