ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം ഫോളോവേഴ്സുള്ളവരാണ് രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമെല്ലാം. ഇവരുടെ ചെറിയ കമൻറുകൾ പോലും ചിലപ്പോൾ ൈവറലാകും. അത്തരത്തിൽ ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയാണ് ഒറ്റ പോസ്റ്റുകൊണ്ട് ട്വിറ്ററിൽ ഇപ്പോൾ താരമാകുന്നത്. ഒരു പെൺകുട്ടിയുടെ പോസ്റ്റിനുള്ള മറുപടിയായാണ് രാഘവിെൻറ പോസ്റ്റ്.
പഞ്ചാബിൽ ആപ്പിനെ അധികാരത്തിലെത്തിച്ചാൽ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകാമെന്ന ഗുർദീപ് ഗുരുവിെൻറ ട്വീറ്റിന് മറുപടിയായിരുന്നു പെൺകുട്ടിയുടെ ട്വീറ്റ്. 'എനിക്ക് രാഘവിനെ മതി, വൈദ്യുതി വേണ്ട' എന്നായിരുന്നു കിർതി താക്കൂർ എന്ന ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷെപ്പട്ട ട്വീറ്റ്. ജൂലൈ 31ലെ ട്വീറ്റ് നിമിഷങ്ങൾക്കം വൈറലായി ആപ് നേതാവിെൻറ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പോസ്റ്റ് അവഗണിക്കാതെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു നേതാവ്.
'പ്രകടന പത്രികയിൽ ഞാൻ ഇല്ല, എന്നാൽ സൗജന്യ വൈദ്യുതിയുണ്ട്. അരവിന്ദ് കെജ്രിവാളിനെ അധികാരത്തിലെത്തിച്ചാൽ നിങ്ങൾക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി ലഭിക്കും. എന്നാൽ എെൻറ കാര്യത്തിൽ അങ്ങനെ ഉറപ്പ് പറയാൻ കഴിയില്ല' -എന്നായിരുന്നു രാഘവിെൻറ മറുപടി.
രാഘവിെൻറ മറുപടി നിമിഷങ്ങൾക്കം വൈറലായി. നിരവധി പേർ രസകരമായ മറുപടികളുമായും രംഗത്തെത്തി. പെൺകുട്ടിയെ നിരാശപ്പെടുത്തിയതിൽ പലരും ദുഃഖം പങ്കുവെക്കുകയായിരുന്നു. എന്നാൽ, ഒരിക്കലെങ്കിലും പെൺകുട്ടിയെ നേരിൽ കാണണമെന്ന് അഭ്യർഥിച്ചവരും കുറവല്ല.
2022ൽ തങ്ങളെ അധികാരത്തിലെത്തിച്ചാൽ പഞ്ചാബിൽ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നാണ് ആപിെൻറ പ്രഖ്യാപനം. അടുത്തവർഷം മാർച്ചോടെയാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.