കരിനിയമം മോദിക്ക്​ പിൻവലിക്കേണ്ടിവരു​ം; ഇതൊരു തുടക്കം മാത്രമെന്ന്​ രാഹുൽ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ നിയമങ്ങൾക്കെതിരെ കർഷകരോഷം രൂക്ഷമാകുന്നതിനിടെ കടുത്ത ആക്രമണവുമായി കോണഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ന്യായത്തിന്​ വേണ്ടി പൊരുതുന്ന കർഷകരെ ലോകത്തൊരു സർക്കാറിനും തടയാനാകില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

ന്യായവുമായി ഏറ്റുമുട്ടു​േമ്പാൾ അഹങ്കാരത്തിന്​ മുട്ടുമടക്കേണ്ടിവരുമെന്ന്​ പ്രധാനമന്ത്രി മനസിലാക്കണമെന്ന്​ രാഹുൽ ട്വിറ്ററിൽ കുറിച്ചു. കർഷകരുടെ ആവശ്യങ്ങൾ മോദി സർക്കാറിന്​ അംഗീകരിക്കേണ്ടി വരുമെന്നും കരിനിയമങ്ങൾ പിൻവലിക്കേണ്ടിവ വരുമെന്നും അദ്ദേഹം കുറിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന്​ കുറിച്ചുകൊണ്ടാണ്​ രാഹുൽ ട്വീറ്റ്​ അവസാനിപ്പിക്കുന്നത്​. 

Tags:    
News Summary - rahul attacks modi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.