കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാടിനൊപ്പം ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിലും മുന്നേറുന്നു. വയനാട്ടിലെ സിറ്റിങ് എം.പിയായ രാഹുലിന്‍റെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു. നെഹ്റു കുടുംബത്തിന്‍റെ പരമ്പരാഗത സീറ്റായ റായ്ബറേലിയിലും രാഹുൽ ജയിക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.
ആദ്യഘട്ട ഫലസൂചനയിൽ ഉത്തർപ്രദേശിൽ എൻ.ഡി.എ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ആകെയുള്ള 80ൽ 46 സീറ്റുകളിൽ മാത്രമാണ് എൻ.ഡി.എ മുന്നേറുന്നത്. ഇൻഡ്യ സഖ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകളിൽ ഇവിടെ മുന്നേറുന്നുണ്ട്. ദക്ഷിണേന്ത്യക്കു പുറമെ മഹാരാഷ്ട്രയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടതായി ഫല സൂചനകൾ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.