ലഖ്േനാ: സഖ്യമോ മുന്നണിയോ ഇെല്ലങ്കിലും പോരാട്ടാനന്തര സാഹചര്യങ്ങളിൽ കണ്ണുവെ ച്ച്, തിരശ്ശീലക്ക് പിന്നിൽ സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ െഎക്യത്തിെൻറ പൂക്കൾ വെച്ചുനീട്ടി മൂന്ന് രാഷ്ട്രീയ പാർട്ടികൾ. എതിരാളിക്ക് നോവില്ലെന്നുറപ്പാക്കി, പര സ്പര ബഹുമാനത്തോടെ മത്സരരംഗത്ത് എതിർചേരികളിൽ അണിനിരക്കുന്ന മൂന്ന് പാർട്ടി കളുടെ ഇൗ അസാധാരണ തെരഞ്ഞെടുപ്പ് ചിത്രം ഉത്തർപ്രദേശിലാണ്. കൂട്ട് മായാവതിയോടൊപ ്പമാണെങ്കിലും പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള െഎക്യസാധ്യതയിലേക്ക് കോൺഗ്രസിൽ നോട്ടമെറിഞ്ഞ് കരുക്കൾ നീക്കുന്നത് അഖിലേഷ് യാദവിെൻറ സമാജ്വാദി പാർട്ടിയും അ ജിത് സിങ്ങിെൻറ രാഷ്ട്രീയ ലോക്ദളുമാണ്.
മായാവതിയുടെ ‘ഉഗ്രശാസന’ക്ക് മുന്നിൽ കോൺഗ്രസ് കൂട്ട് ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇന്ദ്രപ്രസ്ഥത്തിൽ തെരഞ്ഞെടുപ്പിനുശേഷം രാഹുലിനൊപ്പം കൈകോർക്കേണ്ടിവരുമെന്ന സൂചനയാണ് യു.പിയിലെ സ്ഥാനാർഥി നിർണയത്തിൽ മൂന്ന് പാർട്ടികളും നൽകുന്നത്. എതിരാളിക്ക് കോട്ടം തട്ടാനിടയുള്ള സാഹചര്യം ഒഴിവാക്കുന്ന അടവുനയം കോൺഗ്രസും എസ്.പിയും ബി.എൽ.ഡിയും പയറ്റുന്നു. പ്രധാനമന്ത്രി കസേരയിൽ കണ്ണുവെച്ച മായാവതിയാകെട്ട, ബി.ജെ.പിക്കൊപ്പം കോൺഗ്രസിനെയും വകവരുത്തുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്നു.
രാഹുൽ മത്സരിക്കുന്ന അമേത്തിയിലും സോണിയഗാന്ധി സ്ഥാനാർഥിയായ റായ്ബറേലിയിലും മത്സരരംഗത്തുനിന്ന് എസ്.പിയും ആർ.എൽ.ഡിയും വിട്ടുനിൽക്കുന്നു. രാഷ്ട്രീയ ലോക്ദളിെൻറ നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്താതെ കോൺഗ്രസ് തിരിച്ച് നന്ദി പ്രകടിപ്പിക്കുന്നു. ആർ.എൽ.ഡി നേതാക്കളായ അജിത് സിങ്ങും ജയന്ത് ചൗധരിയും സ്ഥാനാർഥികളായ മുസഫർനഗർ, ഭാഗ്പത് മണ്ഡലങ്ങളിൽ മുസ്ലിംവോട്ടുകൾ ഭിന്നിച്ച് ബി.ജെ.പിക്ക് മുൻതൂക്കം ലഭിക്കാതിരിക്കാൻ ഇവിടെ േകാൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.
മുലായം സിങ് യാദവും അടുത്തബന്ധുക്കളും മത്സരിക്കുന്ന മണ്ഡലങ്ങളിലും കോൺഗ്രസിെൻറ സ്നേഹപ്രകടനം ദൃശ്യമാണ്. മെയിൻപുരി, കനൗജ്, അസംഗഢ് മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ നിർത്താതെ കോൺഗ്രസ് എസ്.പി നേതാക്കളുടെ ജയം ഉറപ്പാക്കുന്നത്.
മുലായത്തിെൻറ മരുമകൻ ധർമേന്ദ്ര യാദവ് മത്സരിക്കുന്ന ബദായൂൻ മാത്രമാണ് ഇതിന് വ്യത്യസ്തം. തങ്ങളുടെ സ്ഥാനാർഥിയുണ്ടെങ്കിലും ഇവിടെ എസ്.പിക്ക് ജയം ഉറപ്പാണെന്ന വിശ്വാസത്തോടെയാണ് കോൺഗ്രസിെൻറ ഇൗ നടപടി. ബി.ജെ.പി തരംഗം ആഞ്ഞുവീശിയ 2014ൽപോലും എസ്.പിക്കൊപ്പം ഉറച്ചുനിന്ന എസ്.പി കോട്ടയാണ് ബദായൂൻ എന്നത് തന്നെ ഇതിന് കാരണം. പടിഞ്ഞാറൻ യു.പിയിൽ മൊറാദാബാദിൽ മാത്രമാണ് കോൺഗ്രസ്-എസ്.പിയും നേർക്കുനേർ വരുന്നത്. കോൺഗ്രസിലെ പ്രതാപ് ഗാർഹിയും എസ്.പിയിലെ എസ്.ടി. ഹസനും ഇവിടെ ന്യൂനപക്ഷ വോട്ടുകൾ പ്രതീക്ഷയർപ്പിച്ച് മത്സരിക്കുന്നു.
രാഹുൽ-സോണിയ സ്വാധീന കേന്ദ്രങ്ങളായ അമേത്തിക്കും റായ്ബറേലിക്കും തൊട്ടടുത്ത് ഏതാനും സീറ്റുകളിലും എസ്.പി മൗന പിന്തുണ വെച്ചുനീട്ടിയിട്ടുണ്ട്. നേരെ മറിച്ചാണ് മായാവതി കരുക്കൾ നീക്കുന്നത്. ഉന്നാവോയിൽ ബി.ജെ.പിയുടെ കരുത്തനായ സാക്ഷി മഹാരാജിനെ നേരിടാൻ ശക്തനായ അനു ടാണ്ഡനെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. അലഹബാദിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട മുൻ എം.എൽ.എയുടെ വിധവ പൂജാപാലിനെയായിരുന്നു എസ്.പി സ്ഥാനാർഥിയായി ആദ്യം മായാവതി രംഗത്തിറക്കിയത്. പിന്നീട് പൂജയെ പിൻവലിച്ച് ഒരു സവർണ സ്ഥാനാർഥിക്ക് ബി.എസ്.പി ടിക്കറ്റ് നൽകി. ഇത് ബി.ജെ.പിയെക്കാൾ കോൺഗ്രസിനെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.
സഹാരൻപൂരുൾപ്പെടെ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള പടിഞ്ഞാറൻ യു.പിയിലെ ഏതാനും മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളെയാണ് ബി.എസ്.പിയും ഇറക്കിയിട്ടുള്ളത്. ദലിത് വോട്ടുബാങ്കുകളിൽ ചോർച്ചക്ക് വഴിയൊരുക്കുന്ന ബി.എസ്.പിയുടെ തന്ത്രം തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. സിതാപൂർ മണ്ഡലത്തിൽ ബി.എസ്.പിയുടെ നകുൽ ദുബെക്കെതിരെ ശക്തനായ മുസ്ലിം സ്ഥാനാർഥിയെ കോൺഗ്രസും രംഗത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്ഥാനാർഥി നിർണയം വിലയിരുത്തിയാൽ കോൺഗ്രസ്-എസ്.പി ഭായ്-ഭായ് നയം വ്യക്തമാണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത് കോൺഗ്രസ്-ബി.എസ്.പി പോരാട്ടത്തിൽ ദൃശ്യവുമല്ല. തെരഞ്ഞെടുപ്പിനുശേഷം അരങ്ങേറാൻ സാധ്യതയുള്ള സ്ഥിതിവിശേഷത്തിലേക്കുള്ള പ്രകടമായ സൂചനകൂടിയാണ് ഇത് നൽകുന്നത്.
വാൽക്കഷണം:ബഹൻജിയുടെ മനം മുൻകൂട്ടി കണ്ടതു കൊണ്ടാകണം കോൺഗ്രസിെൻറ പ്രധാനമന്ത്രി സ്ഥാനാർഥി അമേത്തിക്ക് പുറമെ വയനാട് കൂടി കണ്ണുവെച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.