ന്യൂഡൽഹി: അയോധ്യ ഭൂമിപൂജയിൽ ട്വീറ്റുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സംഭവത്തെ നേരിട്ടു പരാമർശിക്കാതെ രാമൻെറ മഹിമ എടുത്തുപറഞ്ഞാണ് ട്വീറ്റ് ചെയ്തത്. അയോധ്യ വിഷയത്തിൽ പിന്തുണയുമായി പ്രമുഖ കോൺഗ്രസ് നേതാക്കൾ എത്തിയപ്പോഴായിരുന്നു, നേരിട്ട് പരാമർശം നടത്താതെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
मर्यादा पुरुषोत्तम भगवान राम सर्वोत्तम मानवीय गुणों का स्वरूप हैं। वे हमारे मन की गहराइयों में बसी मानवता की मूल भावना हैं।
— Rahul Gandhi (@RahulGandhi) August 5, 2020
राम प्रेम हैं
वे कभी घृणा में प्रकट नहीं हो सकते
राम करुणा हैं
वे कभी क्रूरता में प्रकट नहीं हो सकते
राम न्याय हैं
वे कभी अन्याय में प्रकट नहीं हो सकते।
'ഏറ്റവും മികച്ച മാനവികതയുടെ സ്വരൂപമാണ് മര്യാദ പുരുഷോത്തമനായ ശ്രീരാമൻ. നമ്മുടെ മനസിൻെറ ആഴങ്ങളിൽ മനുഷ്യത്വത്തിൻെറ കാതലാണ് ആ ഗുണങ്ങൾ.
രാമൻ സ്നേഹമാണ്. ഒരിക്കലും വെറുപ്പിൻെറ ആളല്ല. രാമൻ അനുകമ്പയാണ്. ഒരിക്കലും ക്രൂരത കാണിക്കാൻ കഴിയില്ല. രാമൻ നീതിയാണ്. ഒരിക്കലും അനീതി പ്രകടിപ്പിക്കില്ല''- ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.