വിമാനം ഇറക്കാൻ അനുവദിച്ചില്ലെന്ന ആരോപണം തള്ളി വിമാനത്താവള അധികൃതർ, വാരണാസിയാത്ര രാഹുൽ സ്വയം റദ്ദാക്കിയത്

ന്യൂഡൽഹി: വാരണാസിയിലേക്കുള്ള ട്രിപ്പ് രാഹുൽഗാന്ധി തന്നെ റദ്ദാക്കിയതാണെന്ന് വിമാനത്താവള അധികൃതർ. അദ്ദേഹത്തിന്റെ ചാർട്ടേഡ് എയർലൈനാണ് വിമാനത്താവള അധികൃതർക്ക് വാരണാസി ട്രിപ്പ് റദ്ദാക്കുകയാണെന്നും അതിനാൽ വിമാനം ഇറ​ങ്ങേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി ഇ-മെയിൽ സന്ദേശമയച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി വിമനത്താവളത്തിൽ ഇറങ്ങാൻ രാഹുൽ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. വിമാനത്താവള അധികൃതർ വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയില്ലെന്നും അവർ സമ്മർദത്തിലായിരുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനമാണ് അവർ അനുമതി നിഷേധിക്കാൻ കാരണമായി പറഞ്ഞതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അജയ് റായ് ആരോപിച്ചിരുന്നു.

എന്നാൽ വിമാനത്തിന്റെ ട്രിപ്പ് എ.ആർ എയർവേയ്സാണ് റദ്ദാക്കിയതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഫെബ്രുവരി 13ന് രാത്രി 9.16ന് ഇമെയിൽ വഴിയാണ് ട്രിപ്പ് റദ്ദാക്കിയ വിവരം എയർവെയ്സ് വിമാനത്താവള അധികൃതരെ അറിയിക്കുന്നതെന്നും ഓപ്പറേറ്റർ സ്വയം റദ്ദാക്കിയതാണെന്ന തരത്തിൽ പരാമർശം മാറ്റണമെന്നും വിമാനത്താവള അധികൃതർ ഔദ്യോഗിക ട്വിറ്ററിലൂടെ കോൺഗ്രസിനെ അറിയച്ചു.

രാഹുൽ ഗാന്ധി വാരണാസിയിൽ വന്നശേഷം പ്രയാഗ്രാജിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ സർക്കാറിൽ നിന്നുള്ള സമ്മർദം മൂലം വിമാത്താവള അധികൃതർ വിമാനം ഇറക്കാൻ അനുമതി നൽകിയില്ല. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതു മുതൽ പ്രധാനമന്ത്രി ആശങ്കയിലാണ്. അതിനാൽ ഇപ്പോൾ രാഹുലിനെ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു അജയ് റായുടെ ആരോപണം.

Tags:    
News Summary - "Rahul Gandhi Cancelled Flight": Top Sources Rubbish 'No Permission' Claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.