കടങ്ങൾ എഴുതി തള്ളാൻ അസം, ഗുജറാത്ത്​ സർക്കാറുകളെ ഉണർത്തിയത്​ കോൺഗ്രസ്​ -രാഹുൽ

ന്യുഡൽഹി: മധ്യപ്രദേശ്​, ഛത്തീസ്​ഗഢ്​ എന്നിവിടങ്ങളിൽ പുതുതായി വന്ന കോൺഗ്രസ്​ സർക്കാറുകൾ കാർഷിക കടങ്ങൾ എഴുത ിത്തള്ളിയത്​​ അസം, ഗുജറാത്ത്​ സർക്കാറുകൾക്ക്​ പ്രേരണയായതെന്ന് കോൺഗ്രസ്​ അധ്യക്ഷൻ​ രാഹുൽ ഗാന്ധി. കോൺഗ്രസ്​ സർക്കാറുകളുടെ നടപടിയെ തുടർന്നാണ്​ അസം, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങളും കടങ്ങൾ എഴുതിത്തള്ളിയതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

‘‘അസം, ഗുജറാത്ത്​ മുഖ്യമന്ത്രിമാരെ ഗാഢ നിദ്രയിൽ നിന്ന്​ ഉണർത്തിയത്​ കോൺഗ്രസാണ്​. പ്രധാനമന്ത്രി ഇപ്പോഴും ഉറക്കത്തിലാണ്​. അദ്ദേഹത്തേയും ഞങ്ങൾ ഉണർത്തും’’ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

കാർഷിക കടങ്ങൾ എഴുതി തള്ളാതെ പ്രധാനമന്ത്രി ന​േ​രന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കി​ല്ലെന്ന്​ രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികം വൈകാതെ അസം സർക്കാർ 600കോടി രൂപയോളം വരുന്ന കാർഷിക കടങ്ങളും ഗുജറാത്ത്​ സർക്കാർ ഗ്രാമ പരിധിയിലുള്ള ഉപഭോക്താക്കളുടെ 650 കോടി രൂപയുടെ വൈദ്യുതി ബില്ലും എഴുതി തള്ളിയിരുന്നു.

Tags:    
News Summary - Rahul Gandhi Claims Credit for Loan Waivers, Says 'Congress Awakened Assam, Gujarat CMs' -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.