ദതിയ (മധ്യപ്രദേശ്): രാജസ്ഥാനു പിന്നാലെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. രാജ്യത്ത് ദലിതുകളും സ്ത്രീകളും ന്യൂനപക്ഷങ്ങളും ആദിവാസികളും ആക്രമിക്കപ്പെടുേമ്പാൾ മോദി മൗനം പാലിക്കുകയാണെന്ന് ദതിയയിൽ നടന്ന റാലിയിൽ രാഹുൽ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഹൃദയത്തിൽ ദരിദ്രരില്ല. സ്യൂട്ടും ബൂട്ടുമിട്ടിട്ടില്ലെങ്കിൽ നിങ്ങൾ പ്രധാനമന്ത്രിയുടെ സുഹൃത്താവില്ല. നീരവ് മോദി, മെഹുൽ ചോക്സി, അനിൽ അംബാനി എന്നിവരുമായി പ്രധാനമന്ത്രിക്ക് അടുപ്പമുണ്ട്. ബലാത്സംഗ കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഞാൻ രാജ്യത്തിെൻറ കാവൽക്കാരനായിരിക്കുമെന്നാണ് 2014ലെ തെരഞ്ഞെടുപ്പിനു മുമ്പ് മോദി പറഞ്ഞത്. എന്നാൽ, ചുരുക്കം വൻ വ്യവസായികൾ മാത്രമാണ് മോദി സർക്കാറിന് കീഴിൽ നേട്ടംകൊയ്യുന്നതെന്ന് രാഹുൽ പറഞ്ഞു.
രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മധ്യപ്രദേശിലെത്തിയ രാഹുൽ ഗാന്ധി ദതിയ ജില്ലയിലെ പ്രശസ്തമായ മാ പീതാംബര പീഠ് േക്ഷത്രത്തിൽ ദർശനം നടത്തി. സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് കമൽനാഥ്, ജ്യേതിരാദിത്യ സിന്ധ്യ എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
നവംബർ 28നാണ് മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. മുൻപ്രധാനമന്ത്രിമാരായ ഇന്ധിര ഗാന്ധിയും രാജീവ് ഗാന്ധിയും ഉൾെപ്പടെയുള്ള പ്രമുഖർ ദതിയ േക്ഷത്രത്തിൽ ദർശനം നടത്തിയിരുന്നുവെന്ന് കോൺഗ്രസ് വക്താവ് പങ്കജ് ചതുർവേദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.