ന്യൂഡൽഹി: അതിർത്തി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയുമായി നയതന്ത്രപ്രശ്നങ്ങൾ രൂക്ഷമായി കൊണ്ടിരിക്കെ കോൺഗ്രസ് ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡറെ സന്ദർശിച്ചുവെന്നത് സ്ഥിരീകരിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡറുമായും ഭൂട്ടാൻ അംബാസിഡറുമായും കൂടിക്കാഴ്ച നടത്തിയെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല വാർത്താ ഏജൻസിയോട് പറഞ്ഞു.
നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡർ ലുവോ ഷവോഹിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ചൈനീസ് എംബസി ഒൗദ്യോഗിക വെബ് സൈറ്റിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം കോൺഗ്രസ് ആദ്യം നിഷേധിക്കുകയാണുണ്ടായത്.
ജൂലൈ എട്ടിനായിരുന്നു ചൈനീസ് അംബാസിഡറുമായുള്ള കൂടിക്കാഴ്ച. രാഹുലിെൻറ കൂടിക്കാഴ്ചയെ വിമർശിച്ച് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിനും വാർത്താവിനിമയ മന്ത്രാലയത്തിനും വേണ്ടി തയാറാക്കിയ വ്യാജ വാർത്തയാണ് ഇതെന്നായിരുന്നു രൺദീപ് സിങ് സുർജേവാല നേരത്തെ ആരോപിച്ചത്. എന്നാൽ ‘‘കോൺഗ്രസ് ഉപാധ്യക്ഷൻ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയതിൽ എന്താണ് പ്രശ്നമുള്ളത്’’ എന്നാണ് സുർജേവാലയുടെ പുതിയ പ്രതികരണം.
അതിർത്തിയിൽ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുേമ്പാൾ മൂന്ന് കേന്ദ്രമന്ത്രിമാർ ചൈന സന്ദർശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻ പിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതൊന്നും ചോദ്യം ചെയ്യാതെ കോൺഗ്രസിനെതിരെ വ്യാജ വാർത്തയുണ്ടാക്കുകയാണ് രാജഭക്തരെന്നും സുർജേവാല നേരത്തെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.