ന്യൂഡൽഹി: രാഷ്ട്രീയക്കാരിൽ ചിലർ സ്വന്തം പ്രതിച്ഛായ സംരക്ഷിക്കുന്നതിൽ മുഴുകുേമ്പാൾ മറ്റു ചിലർ സമൂഹത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ. അഹമ്മദിെൻറ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ‘ജനാധിപത്യത്തെ പ്രതിരോധിക്കൽ: ഇ. അഹമ്മദിനെ ഒാർക്കുേമ്പാൾ’ എന്ന പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്തു പറയാതെ രാഹുൽ വിമർശിച്ചത്. ലീഗ് ദേശീയ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇ. അഹമ്മദ് രാഷ്ട്രീയത്തിെൻറ അതിരുകൾ കടന്ന് സ്വയം ഒരു പ്രസ്ഥാനമായി മാറിയ നേതാവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിെൻറ മരണവേളയിൽ മോശമായാണ് കുടുംബത്തോട് ആശുപത്രി അധികാരികൾ പെരുമാറിയതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ഒാേരാ ദിവസവും അഹമ്മദിെൻറ ശൂന്യത തിരിച്ചറിയുന്നുവെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി അയച്ച സന്ദേശത്തിൽ പറഞ്ഞു. വലിയൊരു രാജ്യസ്നേഹിയായ അദ്ദേഹം ദുർഘടമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമായിരുന്നു. അഹമ്മദിെൻറ ഇൗ കഴിവിനെ ഇന്ത്യ മാത്രമല്ല, പശ്ചിമേഷ്യൻ രാജ്യങ്ങളും അംഗീകരിച്ചിരുന്നുവെന്നും സോണിയ ചൂണ്ടിക്കാട്ടി.
യുവജനപ്രസ്ഥാന കാലംമുതൽ തനിക്ക് ഇ. അഹമ്മദുമായുള്ള സൗഹൃദം കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി പങ്കുവെച്ചു. ഇ. അഹമ്മദ് വിദേശകാര്യ മന്ത്രാലയത്തിൽ ഇന്ന് ഉണ്ടായിരുന്നെങ്കിൽ, ലക്ഷക്കണക്കായ ഇന്ത്യക്കാരുടെ ആത്മാഭിമാനം ഹനിച്ച രണ്ട് തരം പാസ്പോർട്ട് എന്ന തീരുമാനം ഉണ്ടാവില്ലായിരുന്നുവെന്ന് ആൻറണി പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവന മറക്കാൻ പാടില്ല. തിളങ്ങുന്ന ഇന്ത്യയെ ഉയർത്തിക്കാട്ടാൻ അഹമ്മദിന് കഴിഞ്ഞു -ആൻറണി പറഞ്ഞു.
ഒരു കേരളീയൻ എന്നതിനൊപ്പം ഇന്ത്യക്കാരൻ കൂടിയായിരുന്നു ഇ. അഹമ്മദ് എന്ന് മുൻ കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല അനുസ്മരിച്ചു. തെൻറ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഇ. അഹമ്മദ് എന്ന് സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. ഡൽഹിയിലെ ഒാരോ മലയാളിക്കും അദ്ദേഹം രക്ഷാകർത്താവിനെ പോലെ ആയിരുന്നു. വിദേശ ഇന്ത്യക്കാരുടെ സുരക്ഷിതത്വം അഹമ്മദ് ഉറപ്പ് വരുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം പി.ബി അംഗം മുഹമ്മദ് സലീം, ശശി തരൂർ എം.പി, രാജ്യസഭ മുൻ െഡപ്യൂട്ടി ചെയർമാൻ കെ. റഹ്മാൻ ഖാൻ, മുൻ വിദേശകാര്യ സെക്രട്ടറി ശ്യാം സരൺ, ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, െക.എം. ഖാദർ മൊയ്തീൻ, സാദിഖലി ശിഹാബ്തങ്ങൾ തുടങ്ങിയവരും സംസാരിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബലി തങ്ങളെ കുറിച്ച് ഇംഗ്ലീഷിലുള്ള പുസ്തകം രാഹുൽ ഗാന്ധി ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.