ന്യൂഡൽഹി: തിഹാർ ജയിലിലും അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലുമായി വ്യാഴാഴ്ച 100 ദി വസം പൂർത്തിയാക്കുന്ന മുൻ ധനമന്ത്രി പി. ചിദംബരത്തെ കാണാൻ കോൺഗ്രസ് നേതാക്കളായ രാഹ ുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജയിലിലെത്തി. അതേസമയം, ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദ ംബരത്തിെൻറ ജാമ്യാപേക്ഷയിന്മേൽ സുപ്രീംകോടതി വാദം വ്യാഴാഴ്ചത്തേക്കു മാറ്റി.
ര ാഹുലും പ്രിയങ്കയും ചിദംബരത്തിനൊപ്പം 50 മിനിറ്റ് ചെലവിട്ടു. കോൺഗ്രസിെൻറയും നെഹ് റു കുടുംബത്തിെൻറയും ഐക്യദാർഢ്യം ആവർത്തിച്ച് അറിയിക്കാനാണ് ഇരുവരും ചെന്നത്. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരവും ഒപ്പമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ സെപ്റ്റംബറിൽ ചിദംബരത്തെ തിഹാറിൽ ചെന്നു കണ്ടിരുന്നു. തിങ്കളാഴ്ച കോൺഗ്രസ് നേതാക്കളായ ശശി തരൂരും മനീഷ് തിവാരിയും തിഹാറിൽ ചെന്നു.
ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 22ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും അപ്പോഴേക്ക് കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കസ്റ്റഡിയിലായിരുന്നു. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്കു വിട്ടു.
ഇത്രയും നീണ്ട റിമാൻഡ് അന്യായമാണെന്ന് കാർത്തി ചിദംബരം പറഞ്ഞു. വിചാരണ തടവുകാരൻപോലുമല്ല; റിമാൻഡ് കസ്റ്റഡിയിലാണ് കഴിയുന്നത്. സുപ്രീംകോടതിയിൽനിന്ന് നീതി കിട്ടുമെന്നും ഉടനെ വീട്ടിൽ പോകാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. ജയിലിൽ ചെന്നുകണ്ട രാഹുലിനെയും പ്രിയങ്കയെയും കാർത്തി നന്ദി അറിയിച്ചു. തനിക്ക് തുടർച്ചയായി ജാമ്യം നിഷേധിക്കുന്നത് സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ ചിദംബരം അഭിഭാഷകർ മുഖേന ചോദ്യംചെയ്തു.
വിട്ടയക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ഡൽഹി ഹൈകോടതി അഭിപ്രായപ്പെട്ടത്. എൻഫോഴ്സ്മെൻറ് ഇതുവരെ തന്നെ ചോദ്യംചെയ്തിട്ടില്ല. സാക്ഷികളുടെ മുന്നിലിരുത്തിയുള്ള ചോദ്യംചെയ്യൽ നടന്നിട്ടില്ല. രാജ്യം വിട്ടുപോകുകയില്ല. തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ല. എന്നിട്ടും ജാമ്യം നിഷേധിക്കുന്നു.
ഏതെങ്കിലുമൊരു ക്രമക്കേടുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു ഇ-മെയിലോ എസ്.എം.എസ് സന്ദേശമോ രേഖയോ കണ്ടെത്തിയിട്ടില്ല. കേസിൽ മറ്റെല്ലാവരും പുറത്താണ്. മുഖ്യപ്രതിയെന്ന വിശേഷണം നൽകി തന്നെ മാത്രം ജയിലിൽ ഇട്ടിരിക്കുന്നു. കാർത്തി ചിദംബരത്തിെൻറ പിതാവ് എന്ന പേരിലാണ് തന്നെ പ്രത്യേകമായി ഉന്നംവെക്കുന്നതെന്ന് ചിദംബരം പറഞ്ഞു. അദ്ദേഹത്തിനുവേണ്ടി കപിൽ സിബലാണ് വാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.