ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ പലായനം ചെയ്യുന്ന തൊഴിലാളികളെ കേന്ദ്ര സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പലായനം ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകണമെന്ന് രാഹുൽ ട്വീറ്റിൽ ആവശ്യപ്പെട്ടു.
കുടിയേറ്റ തൊഴിലാളികൾ വീണ്ടും പലായനത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം ചേർക്കേണ്ടത് കേന്ദ്ര സർക്കാറിെൻറ ഉത്തരവാദിത്തമാണ്. കോവിഡ് വ്യാപനത്തിെൻറ പേരിൽ സർക്കാർ ജനങ്ങളെ കുറ്റപ്പെടുത്തുമോ, അതോ സഹായിക്കുമോ എന്നും രാഹുൽ ചോദിച്ചു.
ഇതിനോടകം തന്നെ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടക്കം തുടങ്ങിക്കഴിഞ്ഞു. ഇതിൽ േനപാൾ സ്വദേശികളും ഉൾപ്പെടും.
ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികൾ മടങ്ങേണ്ടതില്ലെന്നും എല്ലാ ആവശ്യങ്ങളും സർക്കാർ നിറവേറ്റുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും തൊഴിലാളികൾ അതൊന്നും വിശ്വാസത്തിലെടുത്തിട്ടില്ല. നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി വിട്ടത്. മറ്റു സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണ്. തമിഴ്നാട്ടിൽനിന്നടക്കം വടക്കേന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുകയാണ്. റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.