മുംബൈ: മഹാത്മാഗാന്ധിയുടെ സ്വപ്നം പൂവണിയാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്ര സാമൂഹിക നീതി- ശാക്തീകരണ മന്ത്രി രാംദാസ് അത് വാലെ. മഹാരാഷ്ട്രയിലെ അകോളയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി ഇനി പപ്പു അല്ല, അദ്ദേഹം തെരഞ്ഞടുപ്പു പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്. ആത്മവിശ്വാസത്തോടെയാണ് രാഹുലിൻെറ പ്രവർത്തികൾ. ഒരു നല്ല നേതാവായി മാറാൻ രാഹുലിന് എല്ലാ ആശംസകളും നേരുന്നു -അത് വാലെ വ്യക്തമാക്കി.
രാഹുൽ ഗാന്ധി ദലിതരുടെ വീടുകളിൽ ഭക്ഷണം കഴിക്കുന്നു. എൻെറ അറിവനുസരിച്ച് രാഹുൽ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. രാഹുൽ ഗാന്ധി ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണ് എൻെറ അഭിപ്രായം. ഞങ്ങളുടെ ദലിത് സമുദായത്തിൽ ധാരാളം വിദ്യാസമ്പന്നരും അനുയോജ്യരുമായ പെൺകുട്ടികളുണ്ട്. ഈ നിർദ്ദേശം അദ്ദേഹത്തിന് മാത്രമേ അംഗീകരിക്കാനാവൂ- കേന്ദ്രമന്ത്രി പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ നിന്നും ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യണമെങ്കിൽ രാഹുൽ ജാതി നോക്കാതെ വിവാഹം കഴിക്കണം. സമൂഹത്തിന് മുന്നിൽ രാഹുൽ തൻെറ ആദർശം ഇങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. ഞാൻ ഒരു ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തതാണ് -അദ്ദേഹം പറഞ്ഞു. ബോക്സിങ് താരം വിജേന്ദർ സിംഗ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വിവാഹത്തെക്കുറിച്ച് ഒരു ചടങ്ങിൽ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.