ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം സൈക്കിൾ ഓടിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മോഹം. വ്യാഴാഴ്ച തമിഴ്നാട് നിയമസഭയിൽ കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് ശെൽവ പെരുന്തകൈ ആണ് ഇക്കാര്യം അറിയിച്ചത്. കായിക മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ പ്രഖ്യാപനങ്ങൾക്ക് നന്ദി പറഞ്ഞ് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്റ്റാലിന്‍റെ 'നിങ്ങളിൽ ഒരുവൻ' എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി സ്റ്റാലിന്‍റെ ആരോഗ്യവും പ്രായത്തെയും കുറിച്ച് സംസാരിച്ചു. ഈ സമയത്താണ് വാരാന്ത്യദിനങ്ങളിൽ സ്റ്റാലിൻ പതിവായി സൈക്കിൾ ഓടിക്കുന്ന കാര്യം താൻ ശ്രദ്ധയിൽപ്പെടുത്തിയത്.
പിന്നീട് സ്റ്റാലിനോട് സംസാരിച്ച രാഹുൽ ഗാന്ധി താൻ അടുത്ത തവണ തമിഴ്നാട്ടിലെത്തുമ്പോൾ സ്റ്റാലിനൊപ്പം സൈക്കിൾ ഓടിക്കാൻ ആഗ്രഹിക്കുന്നതായി അറിയിക്കുകയായിരുന്നു - ശെൽവപെരുന്തകൈ പറഞ്ഞു.
സ്റ്റാലിന്‍റെ സൈക്കിൾ യാത്രയുടെ ചിത്രങ്ങൾ നേരത്തെ സാമുഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.