ന്യൂഡൽഹി: രാജ്യം 74-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹൽലാൽ നെഹ്റുവിെൻറ വാക്യത്തെ ഉദ്ധരിച്ച് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന രാഹുൽ ട്വിറ്ററിൽ നെഹ്റുവിെൻറ ഒരു ഉദ്ധരണിയും പങ്കുവെച്ചു. സഹവർത്തിത്വം സാധ്യമാകുന്നില്ലെങ്കിൽ ആ ഘടകത്തെ തകർക്കുക എന്ന ബദലാണുള്ളതെന്ന നെഹ്റുവിെൻറ വാക്കുകളാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
കോവിഡ് -19 വ്യപനം മൂലം സ്വാതന്ത്ര്യദിനാഘോഷം ലളിതമായ രീതിയിലാണ് നടക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെങ്കോട്ടയിൽ നടന്ന സ്വതന്ത്ര്യദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപാതകയുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.