ഹൈദരാബാദ്: വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിജയിച്ചത് അവിടെ 40 ശതമാനവും മുസ് ലിംകളായതിനാലാണെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ(എ.ഐ.എം.ഐ.എം) അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉ ൈവസി. ജീവിക്കാനായി ആരുടേയും ഔദാര്യം ആവശ്യമില്ലാത്ത സമുദായമെന്ന നിലയിൽ രാജ്യത്തെ മുസ്ലിംകൾക്ക് ലഭിക്കുന്ന സ്ഥാനത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ ഒരു പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘1947 ആഗസ്റ്റ് 15ന് നമ്മുടെ പൂർവികർ കരുതിയത് ഇതൊരു പുതിയ ഇന്ത്യ ആവുമെന്നാണ്. ആസാദിേൻറയും ഗാന്ധിയുടേയും നെഹ്റുവിേൻറയും അംബേദ്ക്കറിേൻറയും അവരുടെ കോടിക്കണക്കിന് അനുയായികളുടേതുമായിരിക്കും ഈ ഇന്ത്യ. ഈ രാജ്യത്ത് ഞങ്ങൾക്ക് മതിയായ സ്ഥാനം ലഭിക്കുെമന്ന് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങൾക്ക് ആരുടേയും ഔദാര്യം വേണ്ട, ഞങ്ങൾക്ക് നിങ്ങളുടെ ഔദാര്യത്തിൽ ജീവിക്കേണ്ട ആവശ്യമില്ല.’’ ഉവൈസി പറഞ്ഞു.
നിങ്ങൾ കോൺഗ്രസോ മറ്റ് മതേതര പാർട്ടികളേയോ വിടേണ്ടതില്ല. പക്ഷെ അവർക്ക് ശക്തിയില്ലെന്ന് ഓർക്കണം. അവർ കഠിനാധ്വാനം ചെയ്യുന്നില്ല. എന്തുകൊണ്ട് പഞ്ചാബിൽ ബി.ജെ.പിക്ക് നഷ്ടം സംഭവിച്ചു.? അവിടെ ആരാണ്? സിഖുകാരാണ്. ഇന്ത്യയിൽ മറ്റിടങ്ങളിൽ ബി.ജെ.പി തോറ്റതിന് കാരണം പ്രാദേശിക പാർട്ടികളാണെന്നും കോൺഗ്രസല്ലെന്നും ഉവൈസി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് അമേത്തി നഷ്ടപ്പെട്ടെങ്കിലും വയനാട്ടിൽ വിജയിച്ചു. അവിെട ജനസംഖ്യയുടെ 40 ശതമാനവും മുസ്ലിംകളല്ലേയെന്നും അദ്ദേഹം ചോദിച്ചു.
വയനാട്ടിൽ 7,05,034 വോട്ടുകൾ നേടിയ രാഹുൽ സി.പി.ഐ സ്ഥാനാർഥി പി.പി സുനീറിനേക്കാൾ 4,31,063 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.