ജയ്‌പൂർ: അയോധ്യ മുതൽ ശ്രീലങ്കവരെയുള്ള രാമഭഗവാന്റെ പദയാത്രയേക്കാൾ വലുതാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രി പർസാദി ലാൽ മീണ. രാഹുൽ ഗാന്ധിയുടെ പദയാത്ര ചരിത്രമായിരിക്കും. രാമഭഗവാനും അയോധ്യ മുതൽ ലങ്കവരെ പദയാത്ര നടത്തിയിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധി അതിനേക്കാൾ കൂടുതൽ ദൂരം നടക്കുകയാണ്. കന്യാകുമാരി മുതൽ കശ്മീർ വരെ -മീണ പറഞ്ഞു.
അതേസമയം, പ്രസ്താവനയെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. രാമഭഗവാന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന കോൺഗ്രസ് തങ്ങളുടെ നിലനിൽപ്പിനെ സംരക്ഷിക്കാൻ മുഖസ്തുതി പറഞ്ഞു നടക്കുകയാണെന്ന് ബി.ജെ.പി വക്താവ് രാംലാൽ ശർമ്മ വിമർശിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. 150 ദിവസം കൊണ്ടാണ് യാത്ര അവസാനിക്കുന്നത്. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. രാജ്യത്തിന്റെ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.