ഒ.ബി.സി വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്ന ജാതി സെൻസസ് നടത്താൻ പ്രധാനമന്ത്രി തയാറല്ല- രാഹുൽ ഗാന്ധി

റായ്പൂർ: ഒ.ബി.സി വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ജാതി സെൻസസ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറല്ലെന്ന് രാഹുൽ ഗാന്ധി. ആദിവാസി എന്നതിന് പകരം വനവാസി എന്ന വാക്ക് ഉപയോഗിക്കുന്നതിന് അദ്ദേഹം ബി.ജെ.പിയെ വിമർശിച്ചു. ഛത്തീസ്ഗഡിലെ അംബികാപൂർ മണ്ഡലത്തിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പ്രധാനമന്ത്രി സ്വയം ഒ.ബി.സി നേതാവെന്ന് വിളിക്കുന്നു. എന്നാൽ സർക്കാറിന്‍റെ സാമ്പത്തിക സാമൂഹിക ആനുകൂല്യങ്ങൾ ഒ.ബി.സിക്ക് ലഭ്യമാകുന്ന ജാതി സെൻസസ് നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ജാതി സെൻസസ് നടത്തണമെന്ന് പറയുമ്പോൾ ഒരു ജാതിയെ ഉള്ളുവെന്ന് അദ്ദേഹം പറയും. ഒരു ജാതി മാത്രമാണുള്ളതെങ്കിൽ ആരൊക്കെയാണ് ആ സമ്പന്നരായിട്ടുള്ളവർ" - രാഹുൽ ഗാന്ധി ചോദിച്ചു.

ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബീഹാറിൽ നടന്നതിന് സമാനമായ ജാതി സെൻസസ് നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ ദേശീയ തലത്തിലും ജാതി സെൻസസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രർ എന്നത് മാത്രമാണ് രാജ്യത്തെ ഏക ജാതിയെന്ന് പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വയം ഒ.ബി.സി വിഭാഗക്കാരനെന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണെന്ന് രാഹുൽ ഗാന്ധി നേരത്തെ ചോദിച്ചിരുന്നു. മുമ്പ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ശേഷം ആ മനുഷ്യനെ ബി.ജെ.പി നേതാവ് വിശേഷിപ്പിച്ചത് വനവാസി എന്നാണെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇത്തരം വാക്കുകൾ റദ്ദാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Tags:    
News Summary - Rahul hits out at Modi over OBC welfare, vows caste survey in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.