ഭിവാനി (ഹരിയാന): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹാസം കൊണ്ട് ഇടിച്ചിട്ട് കോൺഗ് രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബോക്സിങ് താരമായി മോദിയെ ചിത്രീകരിച്ചായിരുന്നു രാഹു ലിെൻറ മുനവെച്ച പരിഹാസം. തൊഴിലില്ലായ്മക്കെതിരെ പോരാടാൻ ബോക്സിങ് റിങ്ങിലിറങ്ങിയ 56 ഇഞ്ച് നെഞ്ചളവുകാരൻ ആദ്യം ഇടിച്ചിട്ടത് തെൻറ ‘കോച്ചും’ മുതിർന്ന ബി.ജെ.പി നേതാവുമായ എൽ.കെ. അദ്വാനിയെയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.
രാജ്യത്തെ ബോക്സിങ് താരങ്ങളുടെ ഇൗറ്റില്ലമായി അറിയപ്പെടുന്ന ഭിവാനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കവെയാണ് രാഹുലിെൻറ കളിയാക്കൽ. ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥിയും ബോക്സിങ് താരവുമായ വിജേന്ദർ സിങ്ങും ഭിവാനിയുടെ സംഭാവനയാണ്.
തൊഴിലില്ലായ്മ, അഴിമതി, കാർഷിക പ്രശ്നങ്ങൾ എന്നിവക്കെതിരെ പോരാടാനാണ് മോദി റിങ്ങിൽ ഇറങ്ങിയത്. എന്നാൽ, അദ്വാനി, ഗഡ്കരി എന്നിവരെയാണ് അദ്ദേഹം അവിടെ കണ്ടത്. പിന്നെയൊന്നും ആലോചിച്ചില്ല, ആദ്യ ഇടി അദ്വാനിയുടെ മുഖത്തായിരുന്നു. മുതിർന്ന നേതാവിനെ അങ്ങനെ പ്രധാനമന്ത്രി അപമാനിച്ചുവെന്നും രാഹുൽ പറഞ്ഞു.
അദ്വാനിയെ ഇടിച്ചിട്ടതിനു പിന്നാലെ ചെറുകിട കച്ചവടക്കാർക്കായിരുന്നു ഇടി. നോട്ട് അസാധുവാക്കലും ഗബ്ബർ സിങ് ടാക്സും (ജി.എസ്.ടി എന്ന ചരക്കുസേവന നികുതിക്ക് രാഹുലിെൻറ പരിഹാസപ്പേര്) കൊണ്ടായിരുന്നു ഇതെന്നും രാഹുൽ പറഞ്ഞു. ഭിവാനി-മഹേന്ദർഗഢ് മണ്ഡലത്തിൽ മുൻ എം.പി ശ്രുതി ചൗധരിയാണ് കോൺഗ്രസ് സ്ഥാനാർഥി. മുൻ ഹരിയാന മുഖ്യമന്ത്രി അന്തരിച്ച ബൻസി ലാലിെൻറ ചെറുമകളാണ് ശ്രുതി. ബി.ജെ.പിയുടെ സിറ്റിങ് എം.പി ധരംവീറാണ് എതിരാളി. ഈ മാസം 12നാണ് ഭിവാനിയിൽ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.