സമ്പൂര്‍ണ ലോക്ഡൗണ്‍ മാത്രമാണ് കോവിഡ് തടയാനുള്ള മാര്‍ഗം -രാഹുല്‍

ന്യൂഡല്‍ഹി: സമ്പൂര്‍ണ ലോക്ഡൗണ്‍ മാത്രമാണ് രാജ്യത്ത് കോവിഡ് വ്യാപനം തടയാനുള്ള ഏക മാര്‍ഗമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ന്യായ് പദ്ധതിയിലൂടെ വരുമാനം ഉറപ്പാക്കിയായിരിക്കണം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. സര്‍ക്കാര്‍ ആളുകളെ കൊല്ലുകയാണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ഥ്യം ഉള്‍കൊള്ളുന്നില്ല. കേന്ദ്രത്തിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ആളുകളെ കൊല്ലുകയാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് ഒരു നയമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശമനമില്ലാതെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,57,229 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 3,449 മരണവും കോവിഡ് മൂലം സംഭവിച്ചെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞിരിക്കുകയാണ്.

Tags:    
News Summary - rahul says full lockdown is the only option to stop covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.