ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണം നടന്ന സമയത്ത് പ്രചരണ വിഡിയോ ചിത്രീകരണത്തിരക്കിലായിരുന്ന പ്രധാനമന്ത്രി ന രേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യഷൻ രാഹുൽ ഗാന്ധി. ‘‘രാജ്യത്തിെൻറ ഹൃദയത്തിലും ജവാൻമാരുടെ കുടുംബ ത്തിലും ദുഃഖത്തിെൻറ കടലിരമ്പുേമ്പാൾ പുഞ്ചിരിച്ച് ഫോേട്ടാഷൂട്ടിൽ പെങ്കടുത്ത മോദി പ്രൈം ടൈം മിനിസ്റ്ററാണ്’’- രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഫോേട്ടാ ഷൂട്ട് സർക്കാർ എന്ന ഹാഷ്ടാഗോടെയാണ് രാഹുലിെൻറ ട്വീറ്റ്.
പുൽവാമ ഭീകാരക്രമണത്തിൽ 40 ജവാൻമാർ ജീവത്യാഗം ചെയ്ത വാർത്ത അറിഞ്ഞിട്ടും മൂന്നുമണിക്കൂറോളം മോദി ചിത്രീകരണത്തിന് ചെലവഴിച്ചുവെന്നും രാഹുൽ ആരോപിച്ചു. മോദിയുടെ ഫോേട്ടാഷൂട്ട് ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
पुलवामा में 40 जवानों की शहादत की खबर के तीन घंटे बाद भी ‘प्राइम टाइम मिनिस्टर’ फिल्म शूटिंग करते रहे।
— Rahul Gandhi (@RahulGandhi) February 22, 2019
देश के दिल व शहीदों के घरों में दर्द का दरिया उमड़ा था और वे हँसते हुए दरिया में फोटोशूट पर थे।#PhotoShootSarkar pic.twitter.com/OMY7GezsZN
രാജ്യത്തെ നടുക്കിയ ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നത് വിവാദമായിരിക്കുകയാണ്. രാഹുൽ മോദിക്കെതിരെ ഉപയോഗിച്ച ഫോേട്ടാഷൂട്ട് സർക്കാർ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ പ്രചരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.