കോടികളുടെ കൈക്കൂലിപ്പണം കണ്ടെടുത്ത ബി.ജെ.പി എം.എൽ.എ എം. ​വി​രു​പ​ക്ഷ​പ്പ​യുടെ മുഖംമൂടി ധരിച്ച് കോൺഗ്രസ് പ്രവർത്തകൻ നോട്ടുകെട്ടുകളുടെ മാതൃകയുമായി ബംഗളൂരുവിൽ പ്രതിഷേധിക്കുന്നു

ബി.​ജെ.​പി എം.​എ​ൽ.​എ​യു​ടെ വീട്ടിലും റെയ്ഡ്; പണവും സ്വർണവും പിടിച്ചു

ബം​ഗ​ളൂ​രു: ച​ന്ന​ഗി​രി ബി.​ജെ.​പി എം.​എ​ൽ.​എ എം. ​വി​രു​പ​ക്ഷ​പ്പ​യു​ടെ (58) ദാ​വ​ൻ​ക​രെ​യി​ലെ വ​സ​തി​യി​ൽ ലോ​കാ​യു​ക്ത സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ണ​വും സ്വ​ർ​ണ​വും ക​ണ്ടെ​ടു​ത്തു. 16.5 ല​ക്ഷം രൂ​പ​യും ര​ണ്ടു കി​ലോ​യി​ലേ​റെ സ്വ​ർ​ണ​വും 26 കി​ലോ വെ​ള്ളി​യു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ലോ​കാ​യു​ക്ത പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ഴി​മ​തി കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ വി​രു​പ​ക്ഷ​പ്പ ഒ​ളി​വി​ലാ​ണ്. ക​ർ​ണാ​ട​ക അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ർ​വി​സ് ഉ​ദ്യോ​ഗ​സ്ഥ​നും എം.​എ​ൽ.​എ​യു​ടെ മ​ക​നു​മാ​യ ബി.​ഡ​ബ്ലി​യു.​എ​സ്.​എ​സ്.​ബി ചീ​ഫ് അ​ക്കൗ​ണ്ട​ന്റ് വി. ​പ്ര​ശാ​ന്ത് മ​ദാ​ൽ കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ്.


ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 40 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഇ​യാ​ളെ ലോ​കാ​യു​ക്ത സം​ഘം കൈ​യോ​ടെ പി​ടി​കൂ​ടി​യി​രു​ന്നു. പി​ന്നീ​ട് ഓ​ഫി​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2.2 കോ​ടി രൂ​പ​യും ഡോ​ളേ​ഴ്സ് കോ​ള​നി​യി​ലെ വ​സ​തി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 6.1 കോ​ടി രൂ​പ​യും ക​ണ്ടെ​ടു​ത്തി​രു​ന്നു. അ​ഴി​മ​തി​ക്കേ​സി​ൽ വെ​ട്ടി​ലാ​യ​തോ​ടെ എം.​എ​ൽ.​എ വി​രു​പ​ക്ഷ​പ്പ ക​ർ​ണാ​ട​ക സോ​പ്സ് ആ​ൻ​ഡ് ഡി​റ്റ​ർ​ജ​ന്റ്സ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ പ​ദ​വി രാ​ജി​വെ​ച്ചി​രു​ന്നു. ബി.​ജെ.​പി എം.​എ​ൽ.​എ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബൊ​മ്മൈ സ​ർ​ക്കാ​റി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സി​ദ്ധ​രാ​മ​യ്യ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


അതേസമയം, വി​രു​പ​ക്ഷ​പ്പ എം.​എ​ല്‍.​എ കൈ​ക്കൂ​ലി കേ​സി​ല്‍പെ​ട്ട​തി​ന് താ​ൻ രാ​ജി വെ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ. സി​ദ്ധ​രാ​മ​യ്യ സ​ര്‍ക്കാ​റി​ന്റെ കാ​ല​ത്ത് 59 അ​ഴി​മ​തി കേ​സു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍, ലോ​കാ​യു​ക്ത​യെ ദു​ര്‍ബ​ല​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ലെ​ന്നും ബൊ​മ്മെ പ​റ​ഞ്ഞു. 

Tags:    
News Summary - Raid at the house of BJP MLA; Cash and gold seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.